ഏറ്റവുമധികം ലഭിക്കുന്നത് മലബാർ തീരത്ത്,​ പക്ഷേ ഇപ്പോൾ കിട്ടാനില്ല,​ നിർണായക മാറ്റത്തിന് പിന്നിൽ

Monday 03 March 2025 2:07 AM IST

കൊ​ച്ചി​:​ ​ക​ട​ലി​ലെ​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​ങ്ങ​ളും​ ​വ​ള​ർ​ച്ച​യെ​ത്തും​ ​മു​മ്പ് ​പി​ടി​കൂ​ടു​ന്ന​തും​ ​മൂ​ലം​ ​കേ​ര​ള​തീ​ര​ത്ത് ​വ​ലി​യ​ ​ക​ല്ലു​മ്മ​ക്കാ​യ​യു​ടെ​ ​ല​ഭ്യ​ത​ ​കു​റ​യു​ന്നു.​ ​മാം​സ​ഭാ​ഗം​ 15​ ​മി​ല്ലീ​മീ​റ്റ​ർ​ ​വ​രെ​ ​വ​ള​രു​മെ​ങ്കി​ലും​ ​എ​ട്ടു​ ​മു​ത​ൽ​ 12​ ​വ​രെ​യു​ള്ള​താ​ണ് ​ഇ​പ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ത്. പാ​റ​ക​ളി​ൽ​ ​ഒ​ട്ടി​പ്പി​ടി​ച്ചു​വ​ള​രു​ന്ന​ ​പു​റം​തോ​ടു​ള്ള​ ​ജീ​വി​യാ​ണ് ​ക​ടു​ക്ക​ ​എ​ന്ന​ ​പേ​രി​ലും​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ക​ല്ലു​മ്മ​ക്കാ​യ.​ ​ഏ​റ്റ​വു​മ​ധി​കം​ ​ല​ഭി​ക്കു​ന്ന​ത് ​മ​ല​ബാ​ർ​ ​തീ​ര​ത്താ​ണ്.​ ​കാ​ത്സ്യം​ ​കൂ​ടു​ത​ലു​ള്ള​തും​ ​കൊ​ഴു​പ്പും​ ​ക​ലോ​റി​യും​ ​കു​റ​ഞ്ഞ​തു​മാ​യ​തി​നാ​ൽ​ ​ആ​രോ​ഗ്യ​ത്തി​ന് ​ഉ​ത്ത​മ​വു​മാ​ണ്.

​മ​ഴ​ ​നി​ർ​ണാ​യ​ക​ ​ഘ​ട​കം

ക​ല്ലു​മ്മ​ക്കാ​യ​യു​ടെ​ ​വ​ള​ർ​ച്ച​യി​ൽ​ ​മ​ഴ​ ​നി​ർ​ണാ​യ​ക​ ​ഘ​ട​ക​മാ​ണെ​ന്ന് ​കേ​ന്ദ്ര​ ​സ​മു​ദ്ര​ ​മ​ത്സ്യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ലെ​ ​(​സി.​എം.​എ​സ്.​ആ​ർ.​ഐ​ ​)​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​പ​റ​ഞ്ഞു.​ ​വ​ലി​യ​ ​മ​ഴ​യി​ൽ​ ​ചെ​ളി​ ​പാ​റ​യി​ൽ​ ​അ​ടി​ഞ്ഞാ​ൽ​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ന​ശി​ക്കാ​നി​ട​യു​ണ്ട്.​ ​ചെ​ളി​ ​വ​ള​ർ​ച്ച​യെ​യും​ ​ബാ​ധി​ക്കും.​ ​ഇ​തു​മൂ​ലം​ ​ല​ഭ്യ​ത​യി​ലും​ ​വ​ലി​പ്പ​ത്തി​ലും​ ​കു​റ​വു​ണ്ടാ​കാ​മെ​ന്ന് ​അ​വ​ർ​ ​പ​റ​ഞ്ഞു.

കയറിലും വളരും

പാറക്കല്ലുകൾക്ക് തുല്യമായ ആവാസവ്യവസ്ഥ സൃഷ്ടിച്ച് വിത്തുകൾ വിതറിയാണ് കയറിലും മറ്റും കൃത്രിമമായി വളർത്തുന്നത്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എസ്.ആർ.ഐ ) സാങ്കേതികസഹായം നൽകുന്നത്. നിശ്ചിത വളർച്ചാകാലാവധി പാലിക്കുന്നതിനാൽ വലിയ കല്ലുമ്മക്കായകൾ ഇവയിൽ ലഭിക്കാറുണ്ട്.

കടലിൽ വളരുന്ന കല്ലുമ്മക്കായയുടെ വലിപ്പം കുറഞ്ഞുവരുന്നുണ്ട്.

വിനീത് വിജയൻ

കല്ലുമ്മക്കായ വ്യാപാരി

കോഴിക്കോട് സ്വദേശി

''വളർച്ച പൂർത്തിയാകും മുമ്പ് പിടിക്കാതിരിക്കാൻ കർഷകരും ശേഖരിക്കുന്നവരും സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണ് വലിയവ ലഭിക്കാനുള്ള മാർഗം."

ഡോ. ഗീത ശശികുമാർ

പ്രിൻസിപ്പൽ സയന്റിസ്റ്റ്

സി.എം.എസ്.ആർ.ഐ

വലിപ്പം

ചെറുത് 8 - 11 മില്ലീമീറ്റർ

വലുത് 12 - 15 മില്ലീമീറ്റർ

വില കിലോയ്ക്ക്

ചെറുത് 100 - 150 രൂപ

വലുത് 300 - 450 രൂപ