ഗുജറാത്തിന് ജയം
Tuesday 04 March 2025 7:25 AM IST
ലക്‌നൗ: വനിതാ പ്രിമീയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യു.പി വാരിയേഴ്‌സിനെതിരെ 81 റൺസിന്റെ ഗംഭീര ജയം നേടി ഗുജറാത്ത് ജയ്‌ന്റ്‌സ് പോയിന്റ് ടേബിളിൽ രണ്ടാമതെത്തി. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ബെത്ത് മൂണിയുടെ (പുറത്താകാതെ 59 പന്തിൽ 96) തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. മറുപടിക്കിറങ്ങിയ യു.പി 17.1 ഓവറിൽ 105 റൺസിന് ഓൾഔട്ടായി.