കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

Wednesday 05 March 2025 10:47 PM IST

കണ്ണൂർ : കരിക്കോട്ടക്കരയിൽ മയക്കുവെടി വച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ​ചികി​ത്സാ​ ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​ ​രാ​ത്രി​ ഒമ്പതോടെ ​കാ​ട്ടാ​ന​ ​ച​രി​ഞ്ഞു.​ ​മൂ​ന്നു​വ​യ​സു​ള്ള​ ​പി​ടി​യാ​ന​യാ​ണ്.​ ​കീ​ഴ്‌​ത്താ​ടി​യി​ൽ​ ​പ​ന്നി​പ്പ​ട​ക്കം​ ​പൊ​ട്ടി​പ്പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് ​സൂ​ച​ന.ജനവാസ മേഖലയിലിറങ്ങിയ ആനയെ വൈകിട്ട് ആറുമണിയോടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘത്തിലെ ഡോക്ടർ അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. അവശനിലയിലായിരുന്ന ആനയുടെ ശാരീരികാവസ്ഥ പരിഗണിച്ച് ചെറിയ അളവിലുള്ള മരുന്നാണ് മയക്കുവെടിക്കായി ഉപയോഗിച്ചത്.

മയക്കുവെടി വച്ചതിന് ശേഷം ആന വനപാലക‌ക്ക് നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബർ തോട്ടത്തിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളർന്ന ആനയുടെ കാലുകളിലും കഴുത്തിലും കയർ ഉപയോഗിച്ച് കുരുക്കിട്ടതിന് ശേഷം പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ലോറിയിൽ കയറ്റി മാറ്റുകയുമായിരുന്നു.

ഇന്ന് പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ ആനയെ കണ്ടത്. വായിൽ മുറിവ് പറ്റിയ നിലയിലായിരുന്നു ആന. താടിയെല്ലിന് പരിക്കേറ്റ ആനയ്ക്ക് അതുകാരണം ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത സ്ഥിതിയിലായിരുനേനു. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കുട്ടിയാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ എത്തിയത്.