ക്യാൻസർ നിർണയ ക്യാമ്പ്

Thursday 06 March 2025 1:27 AM IST

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ വനിതകൾക്കായി നടത്തുന്ന ക്യാൻസർ നിർണയക്യാമ്പ് കുറുങ്ങപ്പള്ളി ജനകീയ ആരോഗ്യകേന്ദ്രത്തിൽ വെച്ച് നടന്നു. ഓച്ചിറ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ സൂപ്പർവൈസർ പ്രദീപ്‌ വാര്യത്ത് അദ്ധ്യക്ഷനായി. ക്യാമ്പ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി മോൾ നിസാം ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയിലെ ത്വക് രോഗ വിദഗ്ദ്ധ ഡോ.കെ.ആർ.സലീനാബീവി മുഖ്യപ്രഭാഷണം നടത്തി. ഡോ.സുബിൻ വിഷയാവതരണം നടത്തി. നഴ്സിംഗ് ഓഫീസർ സി.എസ്.ആഷ്‌ലി ആനന്ദ്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് വി.ജ്യോതിലക്ഷ്മി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ്.സിമ്മി തുടങ്ങിയവർ സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് ജി.അമ്പിളി ,അങ്കണവാടി വർക്കർ സി.സുധ,എം.എൽ.എസ്.പി സ്റ്റാഫുകളായ എ.നിമ്മി, പി.പ്രിയ, ആശാ വർക്കർമാരായ എ.ആബിദ, ടി.അംബിക, ഇ.രമണി, ആർ.സുനി തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. ക്യാമ്പിൽ സെർവിക്കൽ കാൻസർ, ബ്രസ്റ്റ് കാൻസർ, ഓറൽ കാൻസർ തുടങ്ങിയവക്കുള്ള പ്രാരംഭ പരിശോധനകൾ നടന്നു.