സ്വർണ മെഡൽ വിതരണം ചെയ്തു
Friday 07 March 2025 12:02 AM IST
കായക്കൊടി: ആലക്കാട് എം.എൽ.പി സ്കൂൾ "പുരോയാനം" വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എൽ.എസ്.എസ് വിജയികൾക്ക് സ്വർണ മെഡലുകൾ വിതരണം ചെയ്തു. അടുവാട്ട് അമ്മതിന്റെ ഓർമ്മയ്ക്കായി ഏർപ്പെപ്പെടുത്തിയ സ്വർണ മെഡൽ വിതരണവും വാർഷികാഘോഷവും കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഒ.പി മനോജ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യാതിഥിയായി. പി.എം അബ്ദുറഹ്മാൻ, എ.വി നാസറുദ്ദീൻ, എ. ഉമ, കെ.പി ബിജു, ഡോ. പി.കെ ഷാജഹാൻ, ഇ.കെ പ്രേമൻ, ടി.ഇ.കെ മുനീർ. ഇ.കെ ഫസൽ, വി.സി കുഞ്ഞബ്ദുല്ല, ജമീല ജലാലുദ്ദീൻ, എം. അൻസബ്ബ്, ഫർസാന സാദത്ത്, എം.ടി മൊയ്തു, ഇ.കെ പുരുഷോത്തമൻ, കെ.പി റഷീദ, റാഫി നടേമ്മൽ, ദിവ്യ കെ ദിവാകരൻ, ഹംദാൽ ദാവൂദ് തുടങ്ങിയവർ പങ്കെടുത്തു.