സ്വകാര്യ സർവകലാശാല തുടങ്ങാൻ വമ്പന്മാർ

Saturday 08 March 2025 12:00 AM IST

തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കാനൊരുങ്ങി വമ്പൻവിദ്യാഭ്യാസ ഗ്രൂപ്പുകൾ. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ബംഗളുരുവിലെ ജെയിൻ യൂണിവേഴ്സിറ്റി, കോഴിക്കോട്ടെ മർക്കസ്, മലപ്പുറത്ത് എം.ഇ.എസ്, തൃശൂർരൂപത, നെഹ്‌റുഗ്രൂപ്പ് എന്നിവരെല്ലാം സ്വകാര്യ സർവകലാശാല തുടങ്ങാനൊരുങ്ങുന്നു. സ്വാശ്രയമെഡിക്കൽ കോളേജുകൾ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളും കൂട്ടിച്ചേർത്ത് സർവകലാശാലയാവും. തിരുവനന്തപുരത്തെ മാർഇവാനിയോസ്, കൊച്ചിയിലെ രാജഗിരിയടക്കം സ്ഥാപനങ്ങളും സർവകലാശാലയായേക്കും. കർണാടകത്തിലെയടക്കം മെഡിക്കൽ യൂണിവേഴ്സിറ്റികളും ഗുജറാത്തിൽ സർവകലാശാലയുള്ള അദാനിഗ്രൂപ്പും കേരളത്തിലേക്കെത്തും. മെഡിക്കൽകോഴ്സുകളിലാണ് എല്ലാവർക്കും താത്പര്യം.

500കോടി മുതൽമുടക്കിൽ തൃശൂരിലാണ് നെഹ്‌റുഗ്രൂപ്പിന്റെ സർവകലാശാല. 2000തൊഴിലവസരങ്ങളുണ്ടാവും. താത്പര്യപത്രം സർക്കാരിന് കൈമാറിയിട്ടുണ്ട്. 350കോടി മുടക്കിലാണ് കോഴിക്കോട്ട് ജെയിൻഗ്ലോബൽ യൂണിവേഴ്സിറ്റി വരുന്നത്. തിരുവനന്തപുരം,കോട്ടയം, തൃശൂർ,കണ്ണൂർ എന്നിവിടങ്ങളിൽ ഉപക്യാമ്പസുകളുമുണ്ടാവും. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് കോഴിക്കോട്ട് കാന്തപുരത്തിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി വരുന്നത്. പെരിന്തൽമണ്ണയിലാണ് എം.ഇ.എസിന്റെ യൂണിവേഴ്സിറ്റി. കോഴിക്കോട്ടും പാലക്കാട്ടും മെഡിക്കൽകോളേജുകളുള്ള മലബാർഗ്രൂപ്പും സർവകലാശാലയ്ക്കൊരുങ്ങുന്നു. ഇരുപത് കോളേജുകളുള്ള മാർഇവാനിയോസ്, രാജഗിരി എന്നിവ എയ്ഡഡ് പദവിയുള്ള സ്ഥാപനങ്ങളെ ഒഴിവാക്കി സർവകലാശാലയാവും. പുഷ്പഗിരി മെഡിക്കൽകോളേജും മാർഇവാനിയോസിന്റെ സർവകലാശാലയോട് കൂട്ടിച്ചേർത്തേക്കും.

ഫീസിൽ നിയന്ത്രണമില്ലാതാവും

1)നിലവിൽ സ്വാശ്രയഎം.ബി.ബി.എസിന് മെരിറ്റിൽ 8.87ലക്ഷം വരെയാണ് ഫീസ്. എൻ.ആർ.ഐ ക്വോട്ടയിൽ 21,54,720 രൂപയും. ഫീസ് നിശ്ചയിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശന്റെ സമിതിയുണ്ട്.

2)സ്വാശ്രയമെഡിക്കൽകോളേജുകൾ സർവകലാശാലയാവുന്നതോടെ ഈനിയന്ത്രണം ഇല്ലാതാവും. അവർക്ക് ഇഷ്ടമുള്ളത്ര ഫീസീടാക്കാം. എൻട്രൻസ് കമ്മിഷണറുടെ മെരിറ്റിലെ അലോട്ട്മെന്റുംകുറയും.

25കോടിയും 10ഏക്കറും

25കോടി രൂപയും,പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കുമെല്ലാം സർവകലാശാല അനുവദിക്കും. മെഡിക്കൽ,ഡെന്റൽ,എൻജിനിയറിംഗ്,നിയമം, മാനേജ്മെന്റ്, സയൻസ്,പാരാമെഡിക്കൽ എന്നിവയെല്ലാമുള്ള മൾട്ടിഡിസിപ്ലിനറി യൂണിവേഴ്സിറ്രികളാണ് വരുന്നത്.

എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ്,എം.ഇ.എസ്, ക്രൈസ്തവ സഭകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. സർവകലാശാലകൾക്ക് അഫിലിയേറ്റഡ് കോളേജുകൾ പാടില്ല. സർക്കാർ അനുമതിയോടെ ഉപക്യാമ്പസുകൾ ആരംഭിക്കാം.

ടൗൺഷിപ്പുകളായി വികസിക്കും

സർവകലാശാലകളോട് ചേർന്ന് ഷോപ്പിംഗ്,വിനോദ, പാർപ്പിടകേന്ദ്രങ്ങൾ, ആശുപത്രികൾ,സ്കൂളുകൾ, ഗവേഷണകേന്ദ്രങ്ങൾ, തൊഴിൽശാലകൾ എന്നിവവരും. ഇവസംയോജിതടൗൺഷിപ്പുകളായി വളരും. വൻതോതിൽ നിക്ഷേപവും അടിസ്ഥാനസൗകര്യ വികസനവുമുണ്ടാവും.

502

സ്വകാര്യസർവകലാശാലകളാണുള്ളത്. ഗുജറാത്ത്-66, മദ്ധ്യപ്രദേശ്-54, രാജസ്ഥാൻ-53, മഹാരാഷ്ട്ര-33, കർണാടക-29, ഉത്തരാഖണ്ഡ്-27, ഹരിയാന-25

സ​ർ​വ​ക​ലാ​ശാ​ലാ​ ​ഭേ​ദ​ഗ​തി: ബി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​കു​സാ​റ്റ്,​ ​മ​ല​യാ​ളം,​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മ​ങ്ങ​ൾ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യാ​നു​ള്ള​ ​ബി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി.​ ​ഇ​ന്ന​ലെ​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​മൂ​ന്നി​ന് ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​ബി​ല്ലി​ന്റെ​ ​ഇം​ഗ്ലീ​ഷ് ​പ​രി​ഭാ​ഷ​യ​ട​ക്കം​ ​രാ​ജ്ഭ​വ​നി​ലെ​ത്തി​ച്ചി​ട്ടും​ ​ഗ​വ​ർ​ണ​ർ​ ​അ​നു​മ​തി​ ​ന​ൽ​കാ​തെ​ ​ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.​ ​മ​ന്ത്രി​മാ​രാ​യ​ ​പി.​രാ​ജീ​വ്,​ ​ആ​ർ.​ബി​ന്ദു​ ​എ​ന്നി​വ​ർ​ ​ഗ​വ​ർ​ണ​റെ​ ​ക​ണ്ട് ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.​ 20​ന് ​ബി​ൽ​ ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കും.​ ​ബി​ൽ​ ​അ​വ​ത​രി​പ്പി​ച്ചാ​ലും​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ട്ടാ​ലേ​ ​നി​യ​മ​മാ​വൂ.​ ​ചാ​ൻ​സ​ല​റു​ടെ​യും​ ​വൈ​സ്ചാ​ൻ​സ​ല​റു​ടെ​യും​ ​അ​ധി​കാ​ര​ങ്ങ​ൾ​ ​വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ ​ബി​ല്ലാ​ണ്.

​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദം​ ​--

കോ​ഴ്സ് ​മാ​റ്റ​ത്തി​ന് രൂ​പ​രേ​ഖ​യു​ണ്ടാ​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ലു​ ​വ​ർ​ഷ​ ​ബി​രു​ദ​ത്തി​ന്റെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​റി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്രോ​ഗ്രാം,​ ​കോ​ളേ​ജ്,​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എ​ന്നി​വ​ ​മാ​റു​ന്ന​തി​ന് ​രൂ​പ​രേ​ഖ​യു​ണ്ടാ​ക്കാ​ൻ​ ​ര​ജി​സ്ട്രാ​ർ​മാ​രു​ടെ​ ​സ​മി​തി​ 11​ന് ​യോ​ഗം​ ​ചേ​രും.​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് ​യോ​ഗം.​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​റി​ലേ​ക്ക് ​ക​ട​ക്കു​ന്ന​വ​ർ​ക്കാ​ണ് ​കോ​ഴ്സ് ​അ​ട​ക്കം​ ​മാ​റാ​നു​ള്ള​ ​(​സ്വി​ച്ചിം​ഗ്)​ ​സൗ​ക​ര്യം.​ ​സ​യ​ൻ​സി​ൽ​ ​നി​ന്ന് ​ആ​ർ​ട്സ് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക​ട​ക്കം​ ​മാ​റ്റം​ ​അ​നു​വ​ദി​ക്കും.​ ​സ​ർ​ക്കാ​രി​ന്റെ​ ​രൂ​പ​രേ​ഖ​യ്ക്കു​ള്ളി​ൽ​ ​നി​ന്നു​കൊ​ണ്ട് ​സ്വി​ച്ചിം​ഗി​ന് ​സ്റ്റാ​ൻ​ഡേ​ർ​ഡ് ​ഓ​പ്പ​റേ​റ്റിം​ഗ് ​പ്രൊ​സീ​ജ്യ​ർ​ ​(​എ​സ്.​ഒ.​പി​)​ ​ത​യ്യാ​റാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം. കോ​ളേ​ജു​ക​ളി​ൽ​ ​ഇ​ല്ലാ​ത്ത​ ​കോ​ഴ്സു​ക​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​പ​ഠി​ച്ച് ​അ​ധി​ക​ ​ക്രെ​ഡി​റ്റ് ​നേ​ടാ​നും​ ​സൗ​ക​ര്യ​മു​ണ്ട്.​ ​ഏ​തൊ​ക്കെ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​കോ​ഴ്സു​ക​ൾ​ ​പ​ഠി​ക്ക​ണ​മെ​ന്ന് ​ഇ​തു​വ​രെ​ ​നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല.​ ​ഈ​ ​പ​ട്ടി​ക​യ്ക്കും​ ​യോ​ഗ​ത്തി​ൽ​ ​അ​ന്തി​മ​രൂ​പം​ ​ന​ൽ​കും.​ ​ഇ​തോ​ടെ​ ​അ​ക്കാ​ഡ​മി​ക്,​ ​ക​രി​യ​ർ​ ​അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ​പാ​ഠ്യ​വി​ഷ​യ​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ത്ത് ​ബി​രു​ദ​കോ​ഴ്സ് ​സ്വ​യം​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്യാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​സ​ര​മു​ണ്ടാ​വും.