നയരേഖ നവകേരള സൃഷ്ടിക്കുതകുന്നത്: മന്ത്രി രാജീവ്
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിൽ വിശദമായ ചർച്ചകൾ സമ്മേളനത്തിൽ നടക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ സമ്മേളനം ഒരു നവകേരള രേഖ അംഗീകരിച്ചിരുന്നു. അതിന്റെ പ്രയോഗ തലങ്ങളുടെ അടിസ്ഥാനത്തിൽ ഇനി എങ്ങനെ മുന്നോട്ടുപോകാം, ഏതെല്ലാം തലങ്ങളിലുള്ള ഇടപെടലുകൾ ആവശ്യമാണ്, ഏതെല്ലാം മേഖലകളാണ് വിപുലീകരിക്കേണ്ടത് എന്നെല്ലാമാണ് നവകേരളത്തിന്റെ പുതുവഴികൾ എന്ന രേഖ ചർച്ച ചെയ്യുന്നത്. ഒരുവശത്ത് സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം തീർക്കുന്നു. അതിനെ തുറന്നുകാണിച്ച് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ സർക്കാർ പൂർണമായും പാലിക്കും. നടത്താൻ പറ്റില്ലെന്ന് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുന്നതാണ് കേരളത്തിലെ ജനങ്ങൾ കാണുന്നത്.