കണ്ടക്ടറില്ലാതെ കെഎസ്‌ആർടിസി ബസ് ഓടിയത് അഞ്ചുകിലോമീറ്റർ, കണ്ടക്ടറെത്തിയത് മറ്റൊരു ബസിൽ കയറി
Saturday 08 March 2025 11:07 AM IST
പത്തനംതിട്ട: കെഎസ്‌ആർടിസി ബസ് കണ്ടക്‌ടറില്ലാതെ ഓടിയത് കിലോമീറ്ററുകളോളം. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിക്കുകയായിരുന്നു.
ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചത്. ഇതുകേട്ട ഡ്രൈവർ ബസ് എടുക്കുകയായിരുന്നു. വാഹനം കരവാളൂർ എത്തിയപ്പോഴാണ് ബസിൽ കണ്ടക്ടർ ഇല്ലെന്ന് മനസിലായത്. പിന്നീട് മറ്റൊരു ബസിൽ കയറി കണ്ടക്ടർ കരവാളൂരിൽ എത്തുകയായിരുന്നു.