ലഹരിക്കെതിരെ ഏകദിന ഉപവാസം

Saturday 08 March 2025 5:24 PM IST

കൊച്ചി: ലഹരി വിപത്തിനെതിരെ കൈകോർക്കാൻ ഓർത്തഡോക്സ് സഭ മദ്യവർജ്ജന സമിതി. മദ്യ മയക്കുമരുന്ന് ലഹരിക്കെതിരെ 19 രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉപവാസ സമരം നടത്തും. എലപ്പുള്ളിയിലെ മദ്യനിർമ്മാണ പ്ലാന്റ് ജലക്ഷാമം രൂക്ഷമാക്കുമെന്ന് സഭയുടെ മദ്യവർജ്ജന സമിതി പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ലഹരിയിൽ നിന്ന് ഭാവി തലമുറയെ സംരക്ഷക്കേണ്ട ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യവർജ്ജന സമിതിയുടെ നേതൃത്വത്തിൽ മെയ് 15ന് പരുമലയിൽ ലഹരിക്കെതിരെ കൂടുകൂട്ടാം എന്ന പേരിൽ ടീനേജ് ക്യാമ്പ് സംഘടിപ്പിക്കും. സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും.