എം.ഡി.എം.എ കൊലയാളി

Sunday 09 March 2025 2:20 AM IST

തിരുവനന്തപുരം: കല്ല് രൂപത്തിൽ കിട്ടുന്ന എം.ഡി.എം.എയെ പൊടിച്ച് തരികളാക്കിയാണ് വിൽക്കുന്നത്. പൗഡർ രൂപത്തിലാക്കി മൂക്കിലൂടെ വലിക്കും. ചെറിയ ക്യാപ്സൂളായി വിഴുങ്ങാൻ പരുവത്തിലും കിട്ടും. വിദ്യാർത്ഥികളാണ് ലഹരി മാഫിയയുടെ പ്രധാന ഇര. 12 മണിക്കൂർ വരെ ഉൻമാദാവസ്ഥ കിട്ടുമെന്നതിനാൽ ഉപയോഗിക്കുന്നവർ അഡിക്റ്റാവും.

 ഹൃദയം, തലച്ചോറ്, നാഡീ ഞരമ്പുകൾ എന്നിവയെ ഉത്തേജിപ്പിക്കും

 പരമാവധി 75 മില്ലിഗ്രാം അളവിലാണ് ഉപയോഗിച്ചു കാണുന്നത്

 ഹൃദയത്തിന്റെ പ്രവർത്തനം അമിത വേഗത്തിലാകും. ബി.പി ഉയരും

 അളവ് കൂടിയാൽ ശരീരത്തിൽ വലിയ തോതിൽ രാസവസ്തുകൾ ഉത്പാദിപ്പിക്കപ്പെടും

 സെറോടോണിൻ സിൻഡ്രോം എന്നാണ് ഇതിനെ പറയുന്നത്

 ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ശരീരം ഇത് താങ്ങില്ല. മരണം സംഭവിക്കും

- ഡോ.ബെൻസിർ ഹുസൈൻ

കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ്.

ട്രഷറർ, ഐ.എം.എ കൊച്ചി

ഷാ​നി​ദ് ​ശ​സ്ത്ര​ക്രി​യ​യെ എ​തി​ർ​ത്തു

കോ​ഴി​ക്കോ​ട്:​ ​എം.​ഡി.​എം.​എ​ ​വി​ഴു​ങ്ങി​ ​മ​രി​ച്ച​ ​ഷാ​നി​ദ് ​ശാ​സ്ത്ര​ക്രി​യ​യ്ക്ക് ​വി​സ​മ്മ​തി​ച്ചെ​ന്ന് ​പൊ​ലീ​സ്.​ ​വ​യ​റ്റി​ൽ​ ​വ​ച്ച് ​പ്ളാ​സ്റ്റി​ക് ​ക​വ​ർ​ ​പൊ​ട്ടി​യാ​ൽ​ ​മ​ര​ണം​ ​വ​രെ​ ​സം​ഭ​വി​ക്കാ​മെ​ന്ന് ​ഡോ​ക്ട​ർ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ഓ​പ്പ​റേ​ഷ​ന് ​ത​യ്യാ​റാ​യി​ല്ല.​ ​ഇ​യാ​ളു​ടെ​ ​പി​താ​വ് ​സ​ലീ​മും​ ​ഇ​ക്കാ​ര്യം​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​ഷാ​നി​ദ് ​കൂ​ട്ടാ​ക്കി​യി​ല്ല.​ ​തു​ട​ർ​ന്ന് ​അ​വ​ശ​നാ​യി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി​ ​ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള​ ​ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ടെ​ ​ആ​രോ​ഗ്യ​നി​ല​ ​വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു.​ ​വെ​ന്റി​ലേ​റ്റ​റി​ലേ​ക്ക് ​മാ​റ്റി​യെ​ങ്കി​ലും​ ​മ​രി​ച്ചു.