സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മി​തി​യിൽ പു​തു​മു​ഖ​മാ​യി​ ​എം.അനിൽകുമാർ

Monday 10 March 2025 2:37 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ൽ​ ​നി​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ലെ​ ​പു​തു​മു​ഖ​മാ​യി​ ​കൊ​ച്ചി​ ​മേ​യ​ർ​ ​അ​ഡ്വ.​ ​എം.​ ​അ​നി​ൽ​കു​മാ​ർ.​ ​മേ​യ​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ബ്ര​ഹ്മ​പു​രം​ ​തീ​പി​ടി​ത്ത​ത്തി​ന് ​ശേ​ഷം​ ​ന​ട​ത്തി​യ​ ​ക്രി​യാ​ത്മ​ക​ ​ന​ട​പ​ടി​ക​ൾ,​ ​എ​റ​ണാ​കു​ളം​ ​മാ​ർ​ക്ക​റ്റ് ​നി​ർ​മ്മാ​ണം,​ ​വെ​ൽ​നെ​സ് ​സെ​ന്റ​റു​ക​ൾ,​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​ഓ​പ്പ​ൺ​ ​സ്പേ​സു​ക​ൾ,​ ​സ​മൃ​ദ്ധി​ ​ഹോ​ട്ട​ൽ,​ ​ഷീ​ ​ലോ​ഡ്ജ്,​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​യ​ന്ത്ര​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കാ​ഴ്ച​വ​ച്ച​ത് ​അ​നി​ൽ​കു​മാ​റി​ന്റെ​ ​ജ​ന​കീ​യ​ ​മു​ഖ​ത്തി​ന് ​മാ​റ്റു​കൂ​ട്ടി. എ​ള​മ​ക്ക​ര​ ​ഡി​വി​ഷ​നി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ച​ ​അ​നി​ൽ​കു​മാ​ർ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​ണ്.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​മാ​യി​രു​ന്നു.​ ​സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം,​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​എ​ന്നീ​ ​ചു​മ​ത​ല​ക​ളു​മു​ണ്ട്. കൊ​ച്ചി​ക്കാ​ർ​ക്ക് ​ഏ​റ്റ​വും​ ​സു​പ​രി​ചി​ത​മാ​യ​ ​മു​ഖ​മാ​ണ്.​ 2000​ ​മു​ത​ൽ​ 2015​ ​വ​രെ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​റും​ 2008​ ​മു​ത​ൽ​ 2010​ ​വ​രെ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു.​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളു​ടെ​ ​ഭാ​ര​വാ​ഹി​യാ​ണ്.​ ​ എം.​ജി.​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​മു​ൻ​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​മാ​ണ്.​ ​എ​റ​ണാ​കു​ളം​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഇ​ട​തു​പ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യും​ ​മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.​ ​എ​ള​മ​ക്ക​ര​ ​മ​ണി​മേ​ഖ​ല​ ​വീ​ട്ടി​ലാ​ണ് ​താ​മ​സം​ ​ഭാ​ര്യ​ ​ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​യാ​യ​ ​സ്മി​ത.​ ​മ​ക്ക​ൾ​:​ ​ശ്രു​തി,​ ​സ്വാ​തി

ഇതൊരു ഭാരിച്ച ഉത്തരവാദിത്വമാണ്. എനിക്ക് മുമ്പിരുന്ന പ്രഗത്ഭരെയാണ് ഓ‌ർക്കുന്നത്. എനിക്ക് പോരായ്മകളുമുണ്ട്. എന്നിരുന്നാലും പാർട്ടി എന്നിലർപ്പിച്ച വിശ്വാസം സംരക്ഷിക്കും. പ്രവ‌ർത്തനങ്ങളിൽ കൂടുതൽ സജീവമാകും

എം. അനിൽകുമാർ