സേക്രഡ് ഹാർട്ട് ചാമ്പ്യൻസ്
Monday 10 March 2025 11:13 PM IST
ചങ്ങനാശ്ശേരി : എസ്ബി കോളേജിൽ നടന്ന ഫാ. പി.സി. മാത്യു ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് പാലായിലെ അൽഫോൻസ കോളേജിനെ (64-49) പരാജയപ്പെടുത്തി വനിതാ കിരീടം നേടി. അഞ്ചു ത്രീ പോയിന്റുകൾ ഉൾപ്പടെ 20 പോയിന്റ് നേടിയ അലീന ജെയ്‌സൺ ടോപ് സ്കോററായി. പുരുഷ ലീഗ് റൗണ്ടിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിനെ (70-61) പരാജയപ്പെടുത്തി.