വയനാട് ടൗൺഷിപ്പിന് 27ന് തറക്കല്ലിടും: ഗുണഭോക്താക്കളുടെ പട്ടികപോലുമില്ലെന്ന് പ്രതിപക്ഷം, സഭയിൽ ഇറങ്ങിപ്പോക്ക്

Wednesday 12 March 2025 12:17 AM IST

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള വീടുകൾ നിർമ്മിക്കുന്ന ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ്. 430 വീടുകളാണ് നിർമ്മിക്കുന്നത്.

ദുരന്തമുണ്ടായി എട്ടു മാസം കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ പട്ടികപോലും പൂർത്തിയാക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും തയ്യാറാക്കിയ ആദ്യഘട്ട പട്ടികയുമായി ബന്ധപ്പെട്ട് 43 പരാതികളുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

രണ്ടാംപട്ടിക പൂർത്തിയാക്കാനായില്ലെന്നും മൂന്നാം പട്ടികയിൽ ഹിയറിംഗ് നടക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ടി. സിദ്ധിഖ് ആരോപിച്ചു. പട്ടിക പൂർത്തിയാക്കാനാവാത്തത് സർക്കാരിന്റെ അനാസ്ഥ കാരണമാണ്. സർക്കാരിനെ സഹായിക്കാൻ ശ്രമിച്ച പഞ്ചായത്തുകളെ ആക്ഷേപിക്കുന്ന നടപടികളാണുണ്ടായത്. 10 സെന്റ് ഭൂമി വീതമെങ്കിലും നൽകണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു.

രാഷ്ട്രീയമില്ലാതെ ഒന്നിച്ചു മുന്നോട്ടുപോകുമെന്നും 1112 കുടുംബങ്ങളുടെ പുനരധിവാസത്തിന് മൈക്രോപ്ലാൻ ഉണ്ടെന്നും മന്ത്രി രാജൻ വ്യക്തമാക്കി. കാണാതായ 32 പേരെ മരിച്ചതായി കണക്കാക്കി സർട്ടിഫിക്കറ്റ് നൽകും. ജീവനോപാധി നഷ്ടമായ ജീപ്പ് ഡ്രൈവർമാർ അടക്കമുള്ളവരെ പുനരധവസിപ്പിക്കും. തുടർചികിത്സയ്ക്ക് മുഴുവൻ ചെലവും സർക്കാർ വഹിക്കും. തകർന്ന റോഡുകളും പാലങ്ങളും പുനർനിർമ്മിക്കും. ആറു ഹെലിപാഡുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

കേ​ന്ദ്രം​ ​ചെ​കു​ത്താ​നെന്ന്​​ ​മ​ന്ത്രി​ ​രാ​ജൻ ​കേ​ര​ള​ത്തോ​ട് ​​അ​വ​ഗ​ണ​ന​യെ​ന്ന് ​സ​തീ​ശൻ

വ​യ​നാ​ട് ​പു​ന​ര​ധി​വാ​സ​ത്തി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച് ​റ​വ​ന്യു​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​നും​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നും.​ ​ടി.​ ​സി​ദ്ധി​ഖി​ന്റെ​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​പ​രി​ഗ​ണി​ക്ക​വേ​യാ​ണി​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​കാ​വ​ൽ​ ​മാ​ലാ​ഖ​യെ​പ്പോ​ലെ​യ​ല്ല,​ചെ​കു​ത്താ​നെ​പ്പോ​ലെ​യാ​ണ് ​പെ​രു​മാ​റു​ന്ന​തെ​ന്ന് ​റ​വ​ന്യു​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​പ​രാ​തി​ക​ളെ​ല്ലാം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​തീ​ർ​ക്കും,​പു​ന​ര​ധി​വാ​സ​ത്തി​ന് ​സാ​ദ്ധ്യ​മാ​യ​തെ​ല്ലാം​ ​ചെ​യ്യും.​ ​വ​യ​നാ​ട്ടി​ൽ​ ​കേ​ര​ള​ ​മോ​ഡ​ലു​ണ്ടാ​ക്കുമെന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. കേ​ന്ദ്ര​ ​സ​ർ​ക്ക​ർ​ ​ക്രൂ​ര​മാ​യ​ ​അ​വ​ഗ​ണ​ന​യാ​ണ് ​കേ​ര​ള​ത്തോ​ട് ​കാ​ട്ടി​യ​തെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​പ​റ​ഞ്ഞു.​ ​എ​ൽ​-3​ ​കാ​റ്റ​ഗ​റി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​അ​തി​തീ​വ്ര​ ​ദു​ര​ന്ത​മാ​ണെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​ട്ടും​ ​പ​ലി​ശ​യി​ല്ലാ​ത്ത​ ​ക​ടം​ ​ത​രാ​മെ​ന്ന​ ​ഔ​ദാ​ര്യ​മാ​ണ് ​കേ​ന്ദ്ര​ത്തി​ന്റേ​ത്.​ ​അ​തി​നെ​തി​രെ​ ​ഏ​ത​റ്റം​ ​വ​രെ​ ​പോ​രാ​ടാ​നും​ ​പ്ര​തി​പ​ക്ഷം​ ​ത​യാ​റാ​ണ്.​ ​യു.​ഡി.​എ​ഫ് ​എം.​പി​മാ​ർ​ ​ഇ​ക്കാ​ര്യം​ ​പാ​ർ​ല​മെ​ന്റി​ലു​ന്ന​യി​ച്ചു.​ ​ഇ​നി​യും​ ​ഉ​ന്ന​യി​ക്കും.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രാ​ക​ട്ടെ,​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​വ​ർ​ക്കു​ ​പോ​ലും​ ​ചി​കി​ത്സാ​ ​സ​ഹാ​യം​ ​ന​ൽ​കു​ന്നി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ വാ​ക്കൗ​ട്ട് ​പ്ര​സം​ഗ​ത്തി​ൽ​ ​ ​പ​റ​ഞ്ഞു.​ ​കേ​ന്ദ്ര​ ​നി​ല​പാ​ട് ​കാ​ണു​മ്പോ​ൾ​ ​ഇ​ന്ത്യ​യി​ല​ല്ലേ​ ​കേ​ര​ള​മെ​ന്ന് ​തോ​ന്നു​മെ​ന്ന് ​സി​ദ്ധി​ഖ് ​പ​റ​ഞ്ഞു.​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ ​പി.​ജെ.​ ​ജോ​സ​ഫ്,​ ​അ​നൂ​പ് ​ജേ​ക്ക​ബ്,​ ​കെ.​കെ.​ ​ര​മ​ ​എ​ന്നി​വ​രും​ ​വാ​ക്കൗ​ട്ട് ​പ്ര​സം​ഗം​ ​ന​ട​ത്തി.

സ​മ്മ​ത​പ​ത്രം​ ​ഒ​പ്പി​ട്ട​ത് 13​ ​പേർ

ക​ൽ​പ്പ​റ്റ:ആ​യി​രം​ ​ച​തു​ര​ശ്ര​ ​അ​ടി​യു​ള്ള​ ​വീ​ടും​ ​ഏ​ഴ് ​സെ​ന്റ് ​ഭൂ​മി​യു​മാ​ണ് ​ഓ​രോ​രു​ത്ത​ർ​ക്കും​ ​ന​ൽ​കു​ക.​ ​പ​ട്ട​യം​ 12​ ​വ​ർ​ഷ​ത്തേ​ക്ക് ​കൈ​മാ​റ്റം​ ​പാ​ടി​ല്ല.​ ​എ​ന്നാ​ൽ​ ​പാ​ര​മ്പ​ര്യ​ ​കൈ​മാ​റ്റ​മാ​കാം.​ ​ആ​ദ്യ​ഘ​ട്ട​ ​ഗു​ണ​ഭോ​ക്തൃ​ ​പ​ട്ടി​ക​യി​ലെ​ 125​ ​പേ​രെ​യാ​ണ് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡി.​ആ​ർ.​ ​മേ​ഘ​ശ്രീ​ ​തി​ങ്ക​ളാ​ഴ്ച​യും​ ​ഇ​ന്ന​ലെ​യു​മാ​യി​ ​നേ​രി​ൽ​ ​ക​ണ്ട​ത്.​ 13​ ​പേ​ർ​ ​സ​മ്മ​ത​പ​ത്രം​ ​ഒ​പ്പി​ട്ടു​ന​ൽ​കി.​ 12​ ​പേ​ർ​ ​വീ​ടി​നും​ ​ഒ​രാ​ൾ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ത്തി​നു​മാ​ണ് ​രേ​ഖാ​മൂ​ലം​ ​സ​മ്മ​ത​മ​റി​യി​ച്ച​ത്.​ ​ഈ​ ​മാ​സം​ 24​ ​വ​രെ​ ​സ​മ്മ​ത​പ​ത്രം​ ​ന​ൽ​കാം.നാ​ളെ​ ​വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ ​റ​വ​ന്യു​മ​ന്ത്രി​ ​കെ.​രാ​ജ​ന് ​ദു​രി​ത​ബാ​ധി​ത​ർ​ ​കൂ​ടു​ത​ൽ​ ​ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന​ ​നി​വേ​ദ​നം​ ​ന​ൽ​കും.​