തിര. കമ്മിഷൻ നിർദ്ദേശങ്ങൾ ക്ഷണിച്ചു

Thursday 13 March 2025 12:30 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിന്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു. ദേശീയ, സംസ്ഥാന പാർട്ടികളോടാണ് നിർദ്ദേശം തേടിയത്. പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ ഉണ്ടെങ്കിൽ ഏപ്രിൽ 30നകം അറിയിക്കണം. പാർട്ടി അദ്ധ്യക്ഷന്മാർ, മുതിർന്ന അംഗങ്ങൾ എന്നിവരുമായി ആശയവിനിമയം നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി നടത്തിയ ചർച്ചയിൽ നിർദ്ദേശം നൽകി. കൃത്യമായ ഇടവേളകളിൽ സർവകക്ഷിയോഗം വിളിക്കണം. ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടി നൽകണം.