കൂടൽമാണി​ക്യം: തന്ത്രി​ കുളി​ക്കുന്ന ജലം ഭക്തർക്ക് തീർത്ഥം

Thursday 13 March 2025 1:35 AM IST

കൊച്ചി​: ഇരി​ങ്ങാലക്കുട കൂടൽമാണി​ക്യം ക്ഷേത്രത്തി​ലെ ഭക്തർക്ക് തീർത്ഥമായി നൽകുന്നത്​ തന്ത്രി​മാരും ശാന്തി​ക്കാരും കുളി​ക്കുന്ന കുളത്തി​ലെ വെള്ളം. ഇതാണ് ​ ഭക്തർ കുടി​ക്കുകയും ശി​രസി​ൽ തളി​ക്കുകയും ചെയ്യുന്നത്. അതേസമയം, തന്ത്രി​മാരും പൂജാരി​മാരും കഴകക്കാരും ദേവസ്വം ജീവനക്കാരും തീർത്ഥക്കുളത്തി​ലെ വെള്ളം കുടി​ക്കാറി​ല്ല. ഭരതവി​ഗ്രഹത്തി​ൽ അഭി​ഷേകം ചെയ്യുന്നതും ഈ ജലം.

ശ്രീകോവി​ലി​ൽ പ്രവേശി​ക്കും മുമ്പ് തന്ത്രി​മാരും മറ്റ് പൂജാരി​മാരും തീർത്ഥക്കുളത്തി​ലാണ് മുങ്ങുന്നത്. ഇവർക്ക് പ്രവേശി​ക്കാൻ മാത്രമാണ് സെക്യൂരി​റ്റി​ക്കാർ ഗേറ്റ് തുറന്ന് നൽകുക. മറ്റു ക്ഷേത്രങ്ങളി​ൽ ചുറ്റമ്പലത്തി​നുള്ളി​ൽ ശ്രീകോവി​ലി​ലെ ആവശ്യത്തി​നായി​ മാത്രം കി​ണറുണ്ട്. കൂടൽമാണി​ക്യത്തി​ൽ അതി​ല്ല.

'ജാതി​ശുദ്ധി'​ പാലിച്ചാണ് കുളം ദേവസ്വം സംരക്ഷി​ക്കുന്നത്. ഈ കുളത്തിനരികി​ലെ പുല്ലുവെട്ടാൻ പോലും പി​ഷാരടി​ക്കാണ് അവകാശമെന്ന് ഇന്നലെ കേരളകൗമുദി​ റി​പ്പോർട്ട് ചെയ്തി​രുന്നു. ബ്രാഹ്മണർക്കും അമ്പലവാസി​കൾക്കും മാത്രമാണ് കുളത്തി​ലേക്ക് പ്രവേശനം. ഇവർ കുളി​ക്കുന്ന കടവി​ൽ നി​ന്ന് വെള്ളം കുടത്തിൽ കോരിയെടുത്ത് ശ്രീകോവി​ലി​ന് മുന്നി​ൽ എത്തി​ക്കുന്ന ചുമതല വാര്യർമാർക്കാണ്.

 എതിർത്ത് ഒരു തന്ത്രി, അവഗണിച്ച് 5 പേർ

ഏതാനും വർഷം മുമ്പ് ആറ് തന്ത്രി​മാരി​ൽ മുതി​ർന്ന ഒരാൾ തീർത്ഥക്കുളത്തി​ലെ ജലം ശ്രീകോവി​ലി​ൽ ഉപയോഗി​ക്കുന്നതി​ലും തീർത്ഥമായി​ നൽകുന്നതിലും എതി​ർപ്പ് പ്രകടി​പ്പി​ച്ചെങ്കി​ലും മറ്റ് അഞ്ച് തന്ത്രി​മാരും അനുകൂലി​ച്ചി​ല്ല. കുളത്തി​ലോ ക്ഷേത്രത്തി​നുള്ളി​ലോ ശ്രീകോവിലിലെ ആവശ്യത്തി​നായി​ പ്രത്യേകം കിണർ നി​ർമ്മി​ക്കണമെന്നാണ് അദ്ദേഹം നി​ർദ്ദേശി​ച്ചത്. മറ്റ് തന്ത്രി​മാരുടെ എതി​ർപ്പുണ്ടായശേഷം അദ്ദേഹം ക്ഷേത്രത്തി​ൽ എത്തി​യി​ട്ടി​ല്ല. കുടുംബത്തി​ലെ അംഗങ്ങളാണ് വരുന്നത്.

 '​ബോ​ർ​ഡ് ​നി​യ​മി​ച്ച​ ​ബാ​ലു​ ​ത​ന്നെ ക​ഴ​കം​ ​ജോ​ലി​ ​ചെ​യ്യ​ണം"

​കൂ​ട​ൽ​മാ​ണി​ക്യം​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ക​ഴ​കം​ ​ത​സ്തി​ക​യി​ൽ​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​നി​യ​മി​ച്ച​ ​ബാ​ലു​വി​നെ​ ​മാ​റ്റി​യ​തി​നെ​ക്കു​റി​ച്ച് ​വ​കു​പ്പി​നോ​ട് ​റി​പ്പോ​ർ​ട്ട് ​തേ​ടി​യെ​ന്നും​ ​ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ക​ഴ​ക​ക്കാ​ര​നെ​ ​മാ​റ്റി​യ​ത് ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റ​ല്ല,​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​ണ്.​ ​ബാ​ലു​വി​നെ​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​ജോ​ലി​യി​ലേ​ക്ക് ​മാ​റ്റി​യ​തി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​ക​ഴ​കം​ ​ത​സ്തി​ക​യി​ൽ​ ​ജീ​വ​ന​ക്കാ​രെ​ ​നി​യോ​ഗി​ക്കു​ന്ന​തി​ന്
2003​ലെ​ ​റ​ഗു​ലേ​ഷ​ൻ​ ​പ്ര​കാ​രം​ ​ര​ണ്ട് ​ത​സ്തി​ക​ക​ളു​ണ്ട്.​ ​നി​യ​മ​ന​ത്തി​നും​ ​വ്യ​വ​സ്ഥ​ക​ളു​ണ്ട്.​ 1025​+​ഡി.​എ​ ​ശ​മ്പ​ള​ ​സ്കെ​യി​ലു​ള്ള​ ​ക​ഴ​കം​ ​ത​സ്തി​ക​യി​ലേ​ക്ക് ​ത​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​വ്യ​ക്തി​യേ​യും,​ 1300​-1880​ ​ശ​മ്പ​ള​ ​സ്കെ​യി​ലു​ള്ള​ ​ക​ഴ​ക​ത്തെ​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡു​മാ​ണ് ​നി​യ​മി​ക്കു​ന്ന​ത്.​ ​ആ​ദ്യ​ത്തെ​ ​സ്കെ​യി​ലു​ള്ള​യാ​ൾ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​സേ​വ​ന​ത്തി​ലി​ല്ല.​ ​ഈ​ ​ജോ​ലി​ക​ൾ​ക്ക് ​ത​ന്ത്രി​മാ​രു​ടെ​ ​നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ​താ​ല്‍​ക്കാ​ലി​ക​ക്കാ​രെ​ ​നി​യ​മി​ച്ചി​ട്ടു​ണ്ട്.​ ​ര​ണ്ടാ​മ​ത്തെ​ ​ക​ഴ​കം​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഫെ​ബ്രു​വ​രി​ 24​നാ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​വ​ഴി​ ​ബാ​ലു​വി​നെ​ ​നി​യ​മി​ച്ച​ത്.​ ​ഇ​തി​ലാ​ണ് ​ത​ന്ത്രി​മാ​ർ​ ​വി​യോ​ജി​പ്പ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
കൂ​ട​ൽ​മാ​ണി​ക്യം​ ​ദേ​വ​സ്വം​ ​എം​പ്ലോ​യീ​സ് ​റ​ഗു​ലേ​ഷ​ൻ​ ​ആ​ക്ടി​ലെ​ ​നാ​ലാം​ ​ഖ​ണ്ഡി​ക​ ​പ്ര​കാ​രം​ ​ര​ണ്ടാം​ ​ക​ഴ​കം​ ​ത​സ്തി​ക​യി​ലേ​ക്ക് ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​വ​ഴി​ ​നി​യ​മി​ത​നാ​യ​ ​വ്യ​ക്തി​ ​ത​ന്നെ​ ​അ​വി​ടെ​ ​നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ ​ജോ​ലി​ ​നി​ർ​വ​ഹി​ക്ക​ണം.​ ​ഇ​താ​ണ് ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട്.​ ​ഇ​ത് ​അ​നു​സ​രി​ച്ചു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​കൂ​ട​ൽ​മാ​ണി​ക്യം​ ​ദേ​വ​സ്വം​ ​ചെ​യ​ർ​മാ​നും​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട​ന്നും​ ​എ.​പി.​അ​നി​ൽ​കു​മാ​റി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.


 പ​രാ​തി​ക്കാ​ര​നെ​തി​രേ​ ​കേ​സെ​ടു​ക്ക​ണം​:​ ​അ​നി​ൽ​കു​മാർ

ബാ​ലു​വി​നെ​തി​രേ​ ​പ​രാ​തി​ ​ന​ൽ​കി​യ​ ​ത​ന്ത്രി​മാ​ർ​ക്കെ​തി​രേ​ ​ക്രി​മി​ന​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​എ.​പി.​അ​നി​ൽ​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തൊ​ട്ടു​കൂ​ടാ​യ്മ​ ​നി​രോ​ധി​ച്ച​താ​ണ്.​ ​പ​രാ​തി​ക്ക് ​ദേ​വ​സ്വം​ ​അ​നു​കൂ​ല​മാ​വു​ക​യും​ ​ബാ​ലു​വി​നെ​ ​സ്ഥ​ലം​മാ​റ്റു​ക​യു​മാ​യി​രു​ന്നു.​ ​ഇ​ത് ​അ​ങ്ങേ​യ​റ്റം​ ​തെ​റ്റാ​ണ്.​ ​ഇ​തേ​ച്ചൊ​ല്ലി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ശു​ദ്ധി​ക​ല​ശം​ ​ന​ട​ത്തി​യെ​ങ്കി​ൽ​ ​അ​വ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം​-​ ​അ​നി​ൽ​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.