ചൂടിന് ആശ്വാസമായി വേനൽ മഴ മനസ് ഉലച്ച് കാറ്റും മിന്നലും

Thursday 13 March 2025 12:09 AM IST
'

കോഴിക്കോട്:​​​ ​​​ക​​​ടു​​​ത്ത​​​ ​​​വെ​​​യി​​​ലി​​​ന് ​​​ആ​​​ശ്വാ​​​സ​​​മാ​​​യി​​​ ​​​പെ​​​യ്ത​​​ ​​​ക​​​ന​​​ത്ത​​​ ​​​മ​​​ഴ​​​ ​​​മ​​​ല​​​യോ​​​ര​​​ത്തെ​​​ ​​​വി​​​റ​​​പ്പി​​​ച്ചു.​​​ ​​​കു​​​റ്റ്യാ​​​ടി,​​​ ​​​പേ​​​രാ​​​മ്പ്ര,​​​ ​​​കൊ​​​യി​​​ലാ​​​ണ്ടി​​​,​ ബാലുശ്ശേരി ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് ​​​ഇ​​​ന്ന​​​ ​​​ലെ​​​ ​​​വൈ​​​കി​​​ട്ട് ​​​ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടെ​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​മ​​​ഴ​​​ ​​​പെ​​​യ്ത​​​ത്.​​​ ​​​പ​​​ല​​​യി​​​ട​​​ത്തും​​​ ​​​കാ​​​റ്റ് ​​​വീ​​​ശി​​​യ​​​ടി​​​ച്ചു.​​​ ​​​ഒ​​​രു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം​​​ ​​​നീ​​​ണ്ട​​​ ​​​കാ​​​റ്റി​​​ലും​​​ ​​​മ​​​ഴ​​​യി​​​ലും​​​ ​​​ഇ​​​ല​​​ക്ട്രി​​​ക് ​​​തൂ​​​ണു​​​ ക​​​ൾ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​നി​​​ലം​​​പൊ​​​ത്തി.​​​ ​​​കോഴിക്കോട് നഗരത്തിലും ചെറിയ തോതിൽ മഴ പെയ്തു.
കൊ​​​യി​​​ലാ​​​ണ്ടി​​​: കൊ​​​യി​​​ലാ​​​ണ്ടി​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​വൈ​​​കി​​​ട്ട് ​​​അ​​​ഞ്ച​​​ര​​​യോ​​​ടെ​​​യാ​​​ണ് ​​​മ​​​ഴ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ത്.​​​ ​​​അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി​​​ ​​​പെ​​​യ്ത​​​ ​​​ക​​​ന​​​ത്ത​​​ ​​​മ​​​ഴ​​​യി​​​ൽ​​​ ​​​റോ​​​ഡു​​​ക​​​ളി​​​ൽ​​​ ​​​ക​​​ല്ലും​​​ ​​​മ​​​ണ്ണും​​​ ​​​നി​​​റ​​​ഞ്ഞ​​​തോ​​​ടെ​​​ ​​​ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ ​​​തെ​​​ന്നി​​​വീ​​​ണു.​​​ ​​​കു​​​ടി​​​വെ​​​ള്ള​​​ ​​​പൈ​​​പ്പ് ​​​ഇ​​​ടു​​​ന്ന​​​തി​​​നാ​​​യി​​​ ​​​എ​​​ടു​​​ത്ത​​​ ​​​കു​​​ഴി​​​യി​​​ൽ​​​ ​​​വെ​​​ള്ളം​​​ ​​​നി​​​റ​​​ഞ്ഞ​​​തോ​​​ടെ​​​ ​​​പ​​​ല​​​യി​​​ട​​​ത്തും​​​ ​​​റോ​​​ഡ് ​​​ച​​​ളി​​​ക്കു​​​ള​​​മാ​​​യി.​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​കാ​​​റ്റി​​​ൽ​​​ ​​​മ​​​ര​​​ക്കൊ​​​മ്പു​​​ക​​​ളും​​​ ​​​തെ​​​ങ്ങി​​​ൻ​​​ ​​​മ​​​ട​​​ലു​​​ക​​​ളും​​​ ​​​റോ​​​ഡി​​​ലാ​​​കെ​​​ ​​​വീ​​​ണു.​​​ ​​​വൈ​​​ദ്യു​​​തി​​​ ​​​ബ​​​ന്ധ​​​ം​​​ ​​​നി​​​ല​​​ച്ചു​​​ .​​​കാ​​​പ്പാ​​​ട് ​​​തു​​​വ്വ​​​പ്പാ​​​റ​​​യി​​​ൽ​​​ ​​​തെ​​​ങ്ങ് ​​​വീ​​​ണ് ​​​ഗ​​​താ​​​ഗ​​​തം​​​ ​​​ത​​​ട​​​സ​​​പ്പെ​​​ട്ടു.​​​ ​​​ആ​​​ർ​​​ക്കും​​​ ​​​പ​​​രി​​​ക്കി​​​ല്ല.​​​ ​​​കു​​​റ്റ്യാ​​​ടി​​​ ​​​ഇ​​​ട​​​തു​​​ക​​​ര​​​ ​​​ക​​​നാ​​​ലി​​​ന്റെ​​​ ​​​ന​​​മ്പ്ര​​​ത്ത് ​​​ക​​​ര​​​ ​​​ഭാ​​​ഗം​​​ ​​​ത​​​ക​​​ർ​​​ന്ന് ​​​വെ​​​ള്ള​​​വും​​​ ​​​ചെ​​​ളി​​​യും​​​ ​​​റോ​​​ഡി​​​ലേ​​​ക്ക് ​​​ഒ​​​ഴു​​​കി.​​​ ​​​തൊ​​​ട്ട​​​ടു​​​ത്തു​​​ള​​​ള​​​ ​​​ഫ്ലോ​​​ർ​​​ ​​​മി​​​ല്ലി​​​ലേ​​​ക്ക് ​​​വെ​​​ള്ള​​​വും​​​ ​​​ച​​​ളി​​​യും​​​ ​​​ഒ​​​ഴു​​​കി​​​യെ​​​ത്തി.​​​ ​​​ക​​​നാ​​​ൽ​​​ ​​​പൊ​​​ട്ടി​​​യ​​​തോ​​​ടെ​​​ ​​​ന​​​ടേ​​​രി​​​യി​​​ലു​​​ള്ള​​​ ​​​ഷ​​​ട്ട​​​ർ​​​ ​​​അ​​​ട​​​ച്ച് ​​​ജ​​​ല​​​വി​​​ത​​​ര​​​ണം​​​ ​​​നി​​​ർ​​​ത്തി.​​​ ​​​സം​​​ഭ​​​വ​​​ ​​​സ്ഥ​​​ലം​​​ ​​​ഇ​​​റി​​​ഗേ​​​ഷ​​​ൻ​​​ ​​​വി​​​ഭാ​​​ഗം​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ ​​​സ​​​ന്ദ​​​ർ​​​ശി​​​ച്ചു
പേ​​​രാ​​​മ്പ്ര​​​:​​​ ​​​കി​​​ഴ​​​ക്ക​​​ൻ​​​ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​ ​​​വൈ​​​കി​​​ട്ട് ​​​നാ​​​ലു​​​ ​​​മ​​​ണി​​​യോ​​​ടെ​​​ ​​​ചി​​​നു​​​ങ്ങി​​​ ​​​പെ​​​യ്ത​​​ ​​​മ​​​ഴ​​​ ​​​ആ​​​റു​​​മ​​​ണി​​​യോ​​​ടെ​​​ ​​​ശ​​​ക്തി​​​യാ​​​യി.​​​ ​​​പേ​​​രാ​​​മ്പ്ര,​​​ ​​​കൂ​​​ത്താ​​​ളി,​​​ ​​​പ​​​ന്തി​​​രി​​​ക്ക​​​ര,​​​ ​​​മു​​​തു​​​കാ​​​ട്,​​​ ​​​ച​​​ക്കി​​​ട്ട​​​പാ​​​റ,​​​ ​​​കി​​​ഴ​​​ക്ക​​​ൻ​​​ ​​​പേ​​​രാ​​​മ്പ്ര​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം​​​ ​​​മ​​​ഴ​​​പെ​​​യ്തു.
കു​​​റ്റ്യാ​​​ടി​​​:​​​ ​​​വൈ​​​കി​​​ട്ട് ​​​മൂ​​​ന്ന് ​​​മ​​​ണി​​​ക്ക് ​​​ആ​​​രം​​​ഭി​​​ച്ച​​​ ​​​മ​​​ഴ​​​ ​​​ഇ​​​ട​​​വി​​​ട്ട് ​​​പെ​​​യ്ത് ​​​ക​​​ന​​​ത്ത​​​ ​​​മ​​​ഴ​​​യാ​​​യി​​​ ​​​മാ​​​റി.​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാ​​​തെ​​​ ​​​പെ​​​യ്ത​​​ ​​​മ​​​ഴ​​​യി​​​ൽ​​​ ​​​ടൗ​​​ണു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​വ​​​ർ​​​ ​​​ഏ​​​റെ​​​ ​​​നേ​​​രം​​​ ​​​വ​​​ല​​​ഞ്ഞു.​​​ ​​​കു​​​റ്റ്യാ​​​ടി​​​ലെ​​​ ​​​താ​​​ഴ്ന്ന​​​ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​ ​​​വെ​​​ള്ളം​​​ ​​​ക​​​യ​​​റി,​​​ ​​​നി​​​ർ​​​മ്മാ​​​ണം​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​വാ​​​ത്ത​​​ ​​​റോ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ​​​ ​​​വെ​​​ള്ളം​​​ ​​​കു​​​ത്തി​​​ ​​​ഒ​​​ഴു​​​കി​​​യ​​​തോ​​​ടെ​​​ ​​​റോ​​​ഡ് ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​ത​​​ക​​​ർ​​​ന്നു.
ബാ​ലു​ശ്ശേ​രി​:​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ടോ​ടെ​ ​ഉ​ണ്ടാ​യ​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​ബാ​ലു​ശ്ശേ​രി​ ​അ​റ​പ്പീ​ടി​ക​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ബി​ൽ​ഡിം​ഗി​ൽ​ ​സ്ഥാ​പി​ച്ച​ ​കൂ​റ്റൻ
ഇ​രു​മ്പ് ​ഷീ​റ്റും​ ​ഫ്രെ​യി​മും​ ​ഇ​ള​കി​ ​സം​സ്ഥാ​ന​ ​പാ​ത​യി​ലേ​ക്ക് ​പ​തി​ച്ചു.​ ​തി​ര​ക്കു​ള്ള​ ​റോ​ഡി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​വ​ൻ​ ​അ​പ​ക​ടം​ ​ഒ​ഴി​വാ​യി.