കാട്ടിക്കുന്ന് പനയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം
Friday 14 March 2025 2:01 AM IST
പൂത്തോട്ട: കാട്ടിക്കുന്ന് പനയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 8.45ന് പൊങ്കാല, 9.30ന് ദിവ്യാഭിഷേകം, 12.30ന് പ്രസാദഊട്ട്, 7ന് നൃത്തനൃത്യങ്ങൾ. 15ന് വൈകിട്ട് 5.30ന് പകൽപ്പൂരം, 7ന് കൈകൊട്ടിക്കളി, 8.30ന് ഭക്തിഗാന തരംഗിണി, 9.30ന് ദേവസ്വം താലപ്പൊലി. 16ന് വൈകിട്ട് 5.30ന് പകൽപ്പൂരം, 7ന് തിരുവാതിരകളി, കൈകൊട്ടിക്കളി, 9.30ന് ദേവസ്വം താലപ്പൊലി. 17ന് വൈകിട്ട് 7ന് ദേശതാലപ്പൊലി, 8.30ന് ചാലക്കുടി യവനികയുടെ നാടകം. 18ന് രാത്രി 8.30ന് തിരുവനന്തപുരം വൈഗാവിഷന്റെ നാടകം. 19ന് രാവിലെ 8ന് പാദപൂജ, 8.30ന് ദാരികൻതൂക്കം, 8.45ന് ഗരുഡൻതൂക്കം. 11ന് മുടിയേറ്റ്, പുലർച്ചെ 3ന് വലിയകാണിക്ക, തിരിഉഴിച്ചിൽ, 4ന് വടക്കുപുറത്ത് ഗുരുതി.