വനിത ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

Friday 14 March 2025 12:02 AM IST
വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് വനിത ജനപ്രതിനിധികളുടെ ഒത്തുചേരൽ സംഘ ടിപ്പിച്ചപ്പോൾ

കുന്ദമംഗലം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ വനിത ദിനത്തോടനുബന്ധിച്ച് 'വോട്ടവകാശത്തിൽ നിന്ന് പ്രാതിനിദ്ധ്യത്തിലേക്ക്' എന്ന തലക്കെട്ടിൽ കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വനിത ജനപ്രതിനിധികളുടെ സംഗമം നടന്നു. ത്രിതല പഞ്ചായത്തുകളിലെ വനിതാ മെമ്പർമാർ പങ്കെടുത്തു. സംസ്ഥാന സമിതി അംഗം സുബൈദ കക്കോടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം തൗഹീദ അൻവർ അദ്ധ്യക്ഷത വഹിച്ചു. രമാദേവി, വൈ.വി ശാന്ത, ജൂമൈല കുന്നുമ്മൽ, ഷൈനിബ ബഷീർ, വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗം അനുപമ, ഷബ്ന ജാബിർ എന്നിവർ പ്രസംഗിച്ചു. മിൻഹ നസ്റിൻ ഗാനം അവതരിപ്പിച്ചു. മണ്ഡലം കൺവീനർ എം എ സുമയ്യ സ്വാഗതവും ഹഫ്സ ഹയ്യ് നന്ദിയും പറഞ്ഞു.