കുട്ടികളുടെ ആരോഗ്യ നില തൃപ്തികരം
Thursday 13 March 2025 7:30 PM IST
കൊച്ചി: കളമശ്ശേരി സെന്റ് പോൾസ് സ്‌കൂളിൽ മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ള ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം. ആദ്യം സ്ഥിരീകരിക്കപ്പെട്ട മൂന്ന് പേർക്ക് പുറമേ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടിൽ ഒരാൾക്കും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. എന്നാൽ ഇത് ബാക്ടീരിയ മൂലമുള്ളതല്ലെന്നും വൈറസ് മൂലമുള്ളതാണെന്നുമാണ് വിവരം. ആലപ്പുഴയിലെ ലാബിലേക്ക് അയച്ചിട്ടുള്ള സാമ്പിളിന്റെ പരിശോധനാ ഫലം ഉടൻ ലഭ്യമാകുമെന്നും ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ആശുപുത്രിയിലുള്ള കുട്ടികൾ അധികം വൈകാതെ തന്നെ ആശുപത്രി വിടും.