കൊല്ലത്ത് പതിമൂന്നുകാരിയെ കാണാനില്ല; റെയിൽവേ സ്റ്റേഷനടക്കമുള്ളയിടങ്ങളിൽ തെരച്ചിൽ
Friday 14 March 2025 7:55 AM IST
കൊല്ലം: ആവണീശ്വരത്തുനിന്ന് കാണാതായ പതിമൂന്നുകാരി ഫാത്തിമയ്ക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഫാത്തിമയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ കുന്നിക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മാതാവ് വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് ഫാത്തിമ വീടുവിട്ടിറങ്ങിയതെന്നാണ് സംശയിക്കുന്നത്. ഫാത്തിമ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് മാതാവ് വഴക്ക് പറഞ്ഞതിനെക്കുറിച്ച് അറിയിച്ചിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷൻ അടക്കമുള്ളയിടങ്ങളിൽ പൊലീസും ബന്ധുക്കളുമൊക്കെ പരിശോധന നടത്തിവരികയാണ്.