എലത്തൂരിൽ പട്ടയ അസംബ്ലി
Saturday 15 March 2025 12:02 AM IST
കോഴിക്കോട്: എലത്തൂർ നിയോജക മണ്ഡലത്തിലെ അർഹരായവർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി പട്ടയ അസംബ്ലി സംഘടിപ്പിച്ചു. വനം മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 45 പേർക്കാണ് എലത്തൂർ മണ്ഡലത്തിൽ പട്ടയം വിതരണം ചെയ്യാനുള്ളത്. മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ജനപ്രതിനിധികൾ പട്ടയ വിഷയങ്ങൾ അവതരിപ്പിച്ചു. ചേളന്നൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി ഷീബ, കൃഷ്ണവേണി മാണിക്കോത്ത്, സി.എം ഷാജി, കെ.ടി പ്രമീള, ഡെപ്യൂട്ടി കളക്ടർ സി ബിജു, കോഴിക്കോട് തഹസിൽദാർ എം പ്രേംലാൽ തുടങ്ങിയവർ പങ്കെടുത്തു.