സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടമുൾപ്പെടെ ഉറപ്പുവരുത്തണം: മന്ത്രി

Saturday 15 March 2025 2:03 AM IST

തിരുവനന്തപുരം: കടകളിലും വാണിജ്യസ്ഥാപനങ്ങളിലും വെയിലത്തുൾപ്പെടെ ജോലിനോക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം, കുട, തൊപ്പി, കുടിവെള്ളം എന്നിവ നൽകുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്രധാന പാതയോരങ്ങളോട് ചേർന്നുള്ള ഹോട്ടലുകളിലും മറ്റും കസ്റ്റമേഴ്‌സിനെ വിളിച്ചുകയറ്റാൻ സെക്യൂരിറ്റിക്കാർ മണിക്കൂറുകളോളം വെയിലത്ത് ജോലി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്ക് അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് നേരത്തേ സർക്കുലർ ഇറക്കിയത്. ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തണം. മിനിമം വേതനം, ഓവർടൈം, ലീവ് എന്നിവ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. നിയമലംഘനം കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ നടപടി സ്വീകരിക്കും.