എൻട്രൻസ്: പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി
Saturday 15 March 2025 1:17 AM IST
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷയുടെ ബഹ്‌റൈനിലെയും ഹൈദരാബാദിലെയും പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി. അപേക്ഷകർ കുറവായതിനാലാണിത്. ബഹ്‌റൈൻ, ഹൈദരാബാദ് ആദ്യ ചോയിസായി തിരഞ്ഞെടുത്തവർക്ക് അടുത്ത മുൻഗണനാ കേന്ദ്രത്തിൽ പരീക്ഷയെഴുതാം. ഹെൽപ് ലൈൻ: 0471- 2525300, 2332120, 2338487.