സ്വർണ വിലയിൽ നേരിയ ആശ്വാസം
Sunday 16 March 2025 12:10 AM IST
കൊച്ചി: രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,000 ഡോളർ കവിഞ്ഞെങ്കിലും കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 65,760 രൂപയിലെത്തി. ഗ്രാമിന്റെ വില പത്ത് രൂപ കുറഞ്ഞു. കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ പവൻ വിലയിൽ 18,920 രൂപയുടെ വർദ്ധനയാണുണ്ടായത്. കഴിഞ്ഞ വർഷം ജനുവരിയിൽ സ്വർണ വില പവന് 46,840 രൂപയായിരുന്നു. രാജ്യാന്തര സ്വർണ വിലയിലും ഔൺസിന് 950 രൂപയുടെ വർദ്ധനയുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ കനത്ത ഇടിവാണ് ഇന്ത്യയിൽ സ്വർണ വില ഗണ്യമായി കൂടാൻ സാഹചര്യമൊരുക്കിയത്.