കൊച്ചിയിൽ സിഗ്നേച്ചർ ബ്രൈഡൽ ഷോറൂമുമായി ജോയ്ആലുക്കാസ്

Sunday 16 March 2025 12:12 AM IST

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ സിഗ്നേച്ചർ ബ്രൈഡൽ ഷോറൂം കൊച്ചിയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മാർച്ച് 22ന് 11 മണിക്ക് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പരിമിതകാല ഓഫറിൽ 2.5 ശതമാനത്തിൽ ആരംഭിക്കുന്ന പണിക്കൂലിയാണ് വിവാഹാഭരണങ്ങൾക്കുള്ളത്. ഡെയ്ലി വെയർ ചെയിനുകൾക്കും വളകൾക്കും പണിക്കൂലി 2.5 ശതമാനം മാത്രമാണ്. കേരളത്തിലുടനീളമുള്ള ജോയ്ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാകും. എംജി റോഡിലെ പുതിയ ഷോറൂമിൽ എക്‌സ്‌ക്ലുസീവ് ബ്രൈഡൽ ഫ്‌ളോറോടു കൂടി നാല് നിലകളാണുള്ളത്. 15,000 സ്‌ക്വയർ വിസ്തൃതിയിലാണ് ഈ വലിയ ഷോറും തയ്യാറാക്കിയിരിക്കുന്നത്.