ഓപ്പറേഷൻ ഡി-ഹണ്ട്: 234 പേർ അറസ്റ്റിൽ

Sunday 16 March 2025 12:59 AM IST

തിരുവനന്തപുരം: ലഹരി കണ്ടെത്താനുള്ള പൊലീസിന്റെ ഓപ്പറേഷൻ ഡി- ഹണ്ടിൽ 234 പേർ അറസ്റ്റിലായി. 2,362 പേരെ പരിശോധിച്ചു. 222 കേസുകളെടുത്തു.

എം.ഡി.എം.എ (0.0119 കി.ഗ്രാം), കഞ്ചാവ് (6.171 കി.ഗ്രാം), കഞ്ചാവ് ബീഡി (167 എണ്ണം) എന്നിവ പിടിച്ചെടുത്തു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ റേഞ്ച് അടിസ്ഥാനത്തിലുള്ള എൻ.ഡി.പി.എസ് കോ-ഓർഡിനേഷൻ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേർന്നാണ് ഓപ്പറേഷൻ ഡി-ഹണ്ട് നടപ്പാക്കുന്നത്.