സ്വർണ്ണ മലർക്കൊടി ദർശനം
Sunday 16 March 2025 12:22 AM IST
കോന്നി : മീനമാസ പിറവിയോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിലവറയിലെ 999 സ്വർണ്ണ മലക്കൊടിക്ക് ഊട്ടും പൂജയും നൽകി ഭക്തർക്ക് ദർശനത്തിനായി തുറന്നുനൽകി. എല്ലാ മലയാള മാസം ഒന്നാംതീയതിയും ഉത്സവ വിശേഷാൽ നാളിലും മാത്രമാണ് സ്വർണ്ണ മലക്കൊടിയുടെ ദർശനം ഉള്ളത്. നവാഭിഷേക പൂജയ്ക്ക് ശേഷം മലക്കൊടിയുടെ നിലവറ തുറന്ന് മല വിഭവങ്ങൾ, വറപ്പൊടി, തെണ്ടും തെരളിയും, കരിക്കും കലശവും സമർപ്പിച്ചു. വൈകിട്ട് 41 തൃപ്പടി പൂജയും നടന്നു.