സമസ്ത പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: വിജയം 98.06%

Sunday 16 March 2025 1:06 AM IST

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് ജനറൽ കലണ്ടർ, സ്‌കൂൾ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതായി ബോർഡ് ചെയർമാൻ എം.ടി അബ്ദുല്ല മുസ്ലിയാർ, ജനറൽ മാനേജർ കെ.മോയിൻകുട്ടി എന്നിവർ അറിയിച്ചു. അഞ്ച്,ഏഴ്,പത്ത്,പ്ലസ്ടു ക്ലാസുകളിലായിരുന്നു പരീക്ഷ. ഇന്ത്യയിലും വിദേശത്തുമായി 2,65,395 പേർ പരീക്ഷയെഴുതിയതിൽ 2,60,256 പേർ വിജയിച്ചു (98.06 ശതമാനം). 8,304 പേർ ടോപ് പ്ലസും 57,105 പേർ ഡിസ്റ്റിംഗ്ഷനും 89,166 പേർ ഫസ്റ്റ് ക്ലാസും, 38,539 പേർ സെക്കന്റ് ക്ലാസും, 67,142 പേർ തേർഡ് ക്ലാസും നേടി. ജനറൽ കലണ്ടർ പ്രകാരം നടത്തിയ പരീക്ഷയിൽ 2,44,627 വിദ്യാർത്ഥികളും (98.05%),സ്‌കൂൾ വർഷ കലണ്ടർ പ്രകാരം നടത്തിയ പരീക്ഷയിൽ 14,696 വിദ്യാർത്ഥികളും വിജയിച്ചു (98.60%).പരീക്ഷാ ഫലംwww.samastha.info, http://result.samastha.info/എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഒരു വിഷയത്തിൽ പരാജയപ്പെട്ടവർക്ക് അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ ഏപ്രിൽ 13ന് നടക്കുന്ന 'സേ'പരീക്ഷ എഴുതാം.