മയക്കുമരുന്ന് വിതരണം: കൊല്ലം സ്വദേശി അറസ്റ്റിൽ

Sunday 16 March 2025 1:33 AM IST

കൊച്ചി: മയക്കുമരുന്ന് വിതരണത്തിന് കൊച്ചിയിലെത്തിയ കൊല്ലം പ്ലാച്ചേരി സജിനാ മൻസിലിൽ എസ്. കൃഷ്ണകുമാറിനെ (29) ഡാൻസാഫും ചേരാനല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.

ഇടപ്പള്ളി നോർത്തിൽ നിന്ന് 121.91 ഗ്രാം മെത്താംഫെറ്റമിനും 1.016 കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.