ആശാ സമരം 35-ാം ദിവസത്തിലേക്ക്; നാളെ സെക്രട്ടേറിയറ്റ് ഉപരോധം

Sunday 16 March 2025 2:37 AM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ പ്രവർത്തകർ നടത്തുന്ന രാപകൽ സമരം 35-ാം ദിവസത്തിലേക്ക്. നാളെ സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.

അതേസമയം,​ നാളെ ആശമാരുടെ പരിശീലന പരിപാടി നടത്താൻ തിരുവനന്തപുരം,​ കൊല്ലം,​ കോട്ടയം,​ ആലപ്പുഴ, ​തൃശൂർ ജില്ലകളിലെ അധികൃതർക്ക് ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജർ നോട്ടീസ് അയച്ചു. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ,​ പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവയെ സംബന്ധിച്ച പരിശീലനം നൽകണമെന്നാണ് നിർദ്ദേശം. എല്ലാ ആശാ പ്രവർത്തകരെയും പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്നും പരിശീലനം ലഭിച്ചവരുടെ ഡേറ്റ ബേയ്സ് തയ്യാറാക്കുന്നതിനായി ഹാജർ നില മെഡിക്കൽ ഓഫീസർ പരിശോധിച്ച് അന്നേദിവസം തന്നെ ജില്ലാ തലത്തിലേക്ക് അയയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരിശീലനം. ഇന്ന് അവധിയായതിനാൽ ഇന്നലെ ഉച്ചയോടെ നോട്ടീസ് അയയ്ക്കുകയായിരുന്നു.

സമരത്തിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണെന്നും നാളെ പ്രത്യേക ജോലികൾ നിശ്ചയിച്ചു നൽകിയും യോഗങ്ങൾ വിളിച്ചും സമരത്തിലെ പങ്കാളിത്തം കുറയ്ക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുകയാണെന്നും ആശാ പ്രവർത്തകർ ആരോപിച്ചു.

ആ​ശ​മാ​രു​ടെ​ ​സ​മ​രം​ ​അ​നാ​വ​ശ്യം​:​ ​ഇ.​പി.​ജ​യ​രാ​ജൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​സ​മ​രം​ ​അ​നാ​വ​ശ്യ​മെ​ന്ന് ​ഇ.​പി.​ജ​യ​രാ​ജ​ൻ.​ ​ആ​ശ​മാ​ർ​ക്ക് ​ഓ​ണ​റേ​റി​യം​ ​പോ​ലും​ ​ന​ൽ​കി​യി​രു​ന്നി​ല്ല,​ ​സേ​വ​ന​ ​മേ​ഖ​ല​യാ​യി​രു​ന്നു.​ ​വേ​ത​ന​വും​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​വ​ർ​ദ്ധി​പ്പി​ച്ച് 7,000​ ​രൂ​പ​യി​ലേ​ക്കെ​ത്തി​ച്ച​ത് ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​റാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​'​'​ദു​ഷ്ട​ബു​ദ്ധി​ക​ളു​ടെ​ ​ത​ല​യി​ൽ​ ​ഉ​ദി​ച്ച​ ​സ​മ​ര​മാ​ണി​ത്.​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ൽ​ ​കൊ​ണ്ടു​വ​ന്നി​രു​ത്തി​ ​അ​നാ​വ​ശ്യ​മാ​യി​ ​സ്ത്രീ​ക​ളെ​ ​ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്.​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​അ​വ​ർ​ ​ചെ​യ്യേ​ണ്ട​ത് ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്.​ ​ഈ​ ​സ​മ​രം​ ​രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​ ​ചി​ല​രു​ടെ​ ​ബു​ദ്ധി​യി​ലു​ദി​ച്ചു​വ​ന്ന​താ​ണ്.​ ​അ​തി​നാ​ൽ​ ​ഞ​ങ്ങ​ൾ​ക്കൊ​രി​ക്ക​ലും​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ല​'​'​ ​–​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.