അഖില കേരള ധീവര സഭ ജില്ലാ സമ്മേളനം
Sunday 16 March 2025 5:36 PM IST
കൊച്ചി: തെക്കൻ പറവൂർ വാലസമുദായോദ്ധാരണി പരസ്പര സഹായ സംഘം ഉദയംപേരൂർ പഞ്ചായത്തിന് മത്സ്യ മാർക്കറ്റ് നടത്തുന്നതിന് താത്കാലികമായി വിട്ടുകൊടുത്ത 15 സെന്റ് സ്ഥലം തിരിച്ചു നല്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അഖില കേരള ധീവര സഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. കേരള രഞ്ജി ക്രിക്കറ്റ് താരം എം.കെ.നിധീഷിനെ ആദരിച്ചു.
കെ.വി.സാബു അദ്ധ്യക്ഷത വഹിച്ചു. എം.വി. വാരിജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി. എ.വി ഷാജി, കെ.കെ. തമ്പി, സുലഭ പ്രദീപ്, പി.എം. സുഗതൻ, പി.എസ്. ഷമ്മി, ടി.കെ. സോമനാഥൻ, പി. കെ. കാർത്തികേയൻ, മഞ്ജുള നടരാജൻ തുടങ്ങിയവർ സംസാരിച്ചു.