അനുസ്മരണവും ധനസഹായ വിതരണവും
Monday 17 March 2025 12:03 AM IST
മുക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കാപറമ്പ് യൂണിറ്റിൽ അംഗമായിരുന്ന കമ്പളവൻ മുഹമ്മദിൻ്റെ കുടുംബത്തിന് ആശ്വാസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ധനസഹായം നൽകി. അനുസ്മരണ യോഗം ജില്ല പ്രസിഡൻ്റ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. എം .ടി. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.എ.വി.എം കബീർ ധനസഹായം കൈമാറി. ജിജി കെ തോമസ്, റഫീഖ് മാളിക, സുനിത രാജൻ, ജിജിത സുരേഷ്, ആമിന ഇടത്തിൽ ,റുക്കിയ റഹീം, പി . പ്രേമൻ,ജിൽസ് പെരിഞ്ചേരിൽ,എം. ടി അസ്‌ലം, പി.അലി അക്ബർ, പി.പി.അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു. യു.സുനോജ് സ്വാഗതം പറഞ്ഞു.