എ.കെ. പുതുശേരി​ നി​ര്യാതനായി​

Monday 17 March 2025 12:00 AM IST
എ.കെ. പുതുശ്ശേരി

കൊച്ചി: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എ.കെ. പുതുശ്ശേരി (അഗസ്റ്റി​ൻ കെ. പുതുശേരി​ - 90) നിര്യാതനായി. മൃതദേഹം എറണാകുളം എസ്.ആർ.എം റോഡിലെ വി.പി. ആന്റണി റോഡ് പുതുശ്ശേരി വീട്ടിൽ. ഇന്നു രാവിലെ 10 മുതൽ ഒരു മണിവരെ ടൗൺ ഹാളിൽ പൊതുദർശനം. 3ന് ചിറ്റൂർ റോഡിലെ സെന്റ് മേരീസ് ബസിലിക്ക സെമിത്തേരിൽ സംസ്കാരം.

നോവൽ, നാടകം, ബാലെ, തിരക്കഥ, കഥ, കഥാപ്രസംഗം, ഗാനങ്ങൾ എന്നി​ങ്ങനെ വിവിധ മേഖലകളിലായി 94 പുസ്തകങ്ങൾ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. എസ്.ടി റെഡ്യാർ ആൻഡ് സൺസിലെ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ഫിലോമിന. മക്കൾ: ഡോ. ജോളി പുതുശ്ശേരി (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി), റോയി പുതുശ്ശേരി (എച്ച്.ആർ. കൺസൾട്ടന്റ്, കൊച്ചി), ബൈജു പുതുശ്ശേരി (കൊച്ചി നേവൽ ബേസ് ), നവീൻ പുതുശ്ശേരി (അദ്ധ്യാപകൻ, ഇടപ്പള്ളി​ നോർത്ത് ഗവ. ഹൈസ്കൂൾ). മരുമക്കൾ: റീത്ത (ടീച്ചർ ഹൈദരാബാദ് ), പരേതയായ ടെസ്സി, ബിനി (ഇൻഫോ പാർക്ക്), റിൻസി (കായിക അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, എറണാകുളം )