സിന്തറ്റിക് ലഹരി മരുന്നുകൾ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു: മുഖ്യമന്ത്രി

Monday 17 March 2025 12:40 AM IST

തൃശൂർ : സിന്തറ്റിക് ലഹരി മരുന്നുകൾ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ പൊലീസും എക്‌സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഇവയെ ചെറുത്തുതോൽപ്പിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇൻസ്‌പെക്ടർ പരിശീലനാർത്ഥികളുടെ പാസിംഗ്ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. മാഫിയയുടെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതൽ ശക്തി പകരാൻ പുതിയ സേനാംഗങ്ങൾക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മുഖ്യമന്ത്രി പുരസ്‌കാരം നൽകി. മികച്ച ഇൻഡോർ കേഡറ്റായി ടി.എസ്.ശ്രുതിയെയും മികച്ച ഔട്ട്‌ഡോർ കേഡറ്റായി വർഷാ മധുവിനെയും തിരഞ്ഞെടുത്തു. മികച്ച ഷൂട്ടർ മജോ ജോസ്. ബിബിൻ ജോൺ ബാബുജി ഓൾ റൗണ്ടർ. പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്, പൊലീസ് അക്കാഡമി ഡയറക്ടർ ഐ.ജി കെ.സേതുരാമൻ തുടങ്ങിയവർ പങ്കെടുത്തു.

ആ​ശ​മാ​രു​ടെ​ ​സ​മ​രം​കൊ​ണ്ട് പ്ര​ശ്നം​ ​തീ​രി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​ ​ഓ​ണ​റേ​റി​യം​ ​വ​ർ​ദ്ധ​ന​ ​പൊ​തു​ ​പ്ര​ശ്ന​മാ​ണെ​ന്നും​ ​സ​മ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മാ​ത്രം​ ​തീ​രു​മാ​നി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ത​ല്ലെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ​ഏ​റ്റ​വും​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ആ​നു​കൂ​ല്യം​ ​ന​ൽ​കു​ന്ന​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.​സ്വ​കാ​ര്യ​ ​ചാ​ന​ലി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​ത്. ചി​ല​ ​സാ​മ്പ​ത്തി​ക​ ​പ്ര​യാ​സ​ങ്ങ​ൾ​ ​വ​ന്ന​പ്പോ​ൾ,​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​കു​ടി​ശി​ക​ ​ആ​യി​ട്ടു​ണ്ടാ​വും.​ ​അ​ത് ​തി​രു​ത്താ​നു​ള്ള​ ​ബാ​ദ്ധ്യ​ത​ ​സ​ർ​ക്കാ​രി​നു​ണ്ട്.​ ​കേ​ന്ദ്ര​ ​സ​ഹാ​യം​ ​ല​ഭി​ക്കു​ക​യെ​ന്ന​ത് ​പ്ര​ധാ​ന​മാ​ണ്.​ ​എ​ന്നാ​ൽ​ ​അ​ക്കാ​ര്യ​ത്തി​ൽ​ ​വ്യ​ക്ത​ത​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്നു​ ​വ​ന്നി​ട്ടി​ല്ല.​ ​മ​റ്റെ​ന്തെ​ങ്കി​ലും​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​ർ​ ​ഇ​പ്പോ​ൾ​ ​തീ​രു​മാ​നി​ക്കേ​ണ്ട​തി​ല്ല. ഇ​ട​ത് ​സ​ർ​ക്കാ​രി​ന് ​മൂ​ന്നാം​ ​ഊ​ഴം​ ​ഉ​റ​പ്പാ​ണ്.​ ​മൂ​ന്നാം​ ​ഊ​ഴം​ ​എ​ന്ന​ത് ​വ്യ​ക്തി​ ​എ​ന്ന​ ​നി​ല​യ്ക്ക് ​കാ​ണേ​ണ്ട​തി​ല്ല.​ ​വി​മ​ർ​ശി​ക്കു​ന്ന​വ​രെ​ ​ശ​ത്രു​ക്ക​ളാ​യി​ ​കാ​ണു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​അ​വ​ർ​ക്ക് ​ശ​ക്ത​മാ​യി​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞെ​ന്നു​വ​രും.​ ​കേ​ന്ദ്ര​ധ​ന​മ​ന്ത്രി​യു​മാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​ന​ട​ത്തി​യ​ത് ​പ​ര​സ്പ​ര​ ​സൗ​ഹൃ​ദ​ ​ച​ർ​ച്ച​യാ​ണ്.​ ​ച​ർ​ച്ച​ ​ഗു​ണം​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് ​ക​രു​തു​ന്ന​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ശ​ദ​മാ​ക്കി.

ആ​ഴ്ച​തോ​റും​ ​വാ​ർ​ത്താ​സ​മ്മേ​ള​നം

ല​ഹ​രി​ക്കെ​തി​രെ​ ​വ്യാ​പ​ക​മാ​യ​ ​കാ​മ്പെ​യ്ൻ​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ല​ഹ​രി​ക്കെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്കു​ന്ന​ ​ന​ട​പ​ടി​ക​ളും​ ​അ​തി​ന്റെ​ ​ഫ​ല​വും​ ​ജ​ന​ങ്ങ​ളോ​ട് ​തു​റ​ന്ന് ​പ​റ​യും.​ ​എ​ല്ലാ​ ​വി​വ​ര​ങ്ങ​ളും​ ​നാ​ടി​നെ​ ​അ​റി​യി​ക്കേ​ണ്ട​ത് ​ആ​വ​ശ്യ​മാ​ണ്.​ ​കൊ​വി​ഡ് ​കാ​ല​ത്തെ​പ്പോ​ലെ​ ​ആ​ഴ്ച​യി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​നം​ ​ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന​താ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ ​അ​തു​ ​മ​റ​ച്ചു​വ​ച്ച​തു​ ​കൊ​ണ്ട് ​കാ​ര്യ​മി​ല്ല.​ ​ഡീ​ ​അ​ഡി​ക്ഷ​ൻ​ ​സെ​ന്റ​റി​ന്റെ​ ​സേ​വ​നം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​ര​ക്ഷി​താ​ക്ക​ൾ​ ​അ​തി​ന് ​സ​ന്ന​ദ്ധ​രാ​വ​ണം.​ ​തെ​റ്റു​ ​ചെ​യ്യു​ന്ന​വ​രെ​ ​തി​രു​ത്താ​നു​ള്ള​ ​ന​ട​പ​ടി​യാ​ണ് ​വേ​ണ്ട​ത്.​ ​കു​ട്ടി​ക​ൾ​ക്ക് ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​കാ​ൻ​ ​സ്വ​യം​ ​സ​ന്ന​ദ്ധ​രാ​വു​ന്ന​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​യ​ഥാ​ർ​ത്ഥ​ ​മാ​ഫി​യ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​ല​ഹ​രി​ ​മേ​ഖ​ല​യി​ലാ​ണ്.