പിടിയിലാകുന്നത് എസ്.എഫ്.ഐക്കാർ: ചെന്നിത്തല

Monday 17 March 2025 12:48 AM IST

ആലപ്പുഴ: ലഹരി കേസുകളിൽ പിടിയിലാകുന്ന എല്ലാവരും എസ്.എഫ്.ഐക്കാരാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരിയിൽ മുൻകാലത്ത് കെ.എസ്.യുക്കാർ എസ്.എഫ്.ഐക്കാരുടെ റൂമിൽ താമസിച്ചെങ്കിൽ അവരുടെ പേരിൽ നടപടിയെടുക്കട്ടെ. പൊലീസ് വിചാരിച്ചാൽ 24 മണിക്കൂറിനുള്ളിൽ ലഹരി മാഫിയയുടെ വേരറുക്കാം. കെ.പി.സി.സിയുടെ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ജി.സുധാകരനെ ആക്രമിക്കുന്നത് സൈബർ സഖാക്കൾ അവസാനിപ്പിക്കണം. ചൊക്രമുടിയിൽ വ്യാജപട്ടയങ്ങൾ റദ്ദാക്കി 13.79 ഏക്കർ ഭൂമി തിരിച്ചുപിടിച്ചതിൽ റവന്യുമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.