ടാറ്റാ പവറും നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനും സഹകരിക്കുന്നു

Tuesday 18 March 2025 12:10 AM IST

കൊച്ചി: വൈദ്യുത മേഖലയിൽ മികച്ച തൊഴിൽ സേനയെ സജ്ജമാക്കാനും ശേഷി വികസനം സാദ്ധ്യമാക്കാനും ലക്ഷ്യമിട്ട് ടാറ്റാ പവറും നാഷണൽ സ്‌കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനും സഹകരിക്കുന്നു. നാഷണൽ സ്‌കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അക്കാഡമി വൈസ് പ്രസിഡന്റ് നിതിൻ കപൂർ, ടാറ്റ പവർ സ്‌കിൽ ഡെവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അലോക് പ്രസാദ് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ടാറ്റാ പവർ സസ്റ്റൈനബിലിറ്റി ആൻഡ് സി.എസ്.ആർ സി.എച്ച്.ആർ.ഒ മേധാവി ഹമൽ തിവാരി, എൻ.എസ്‌.ഡി.സി അക്കാഡമി ജനറൽ മാനേജർ വരുൺ ബത്ര, സൗത്ത് ഈസ്റ്റ് യു.പി പവർ ട്രാൻസ്മിഷൻ കമ്പനി പ്രസരണ പദ്ധതി മേധാവി സച്ചിൽ മജുംദാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സഹകരണത്തിന്റെ ഭാഗമായി ടാറ്റ പവർ സ്‌കിൽ ഡെവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഹരിത ഊർജ്ജം, വൈദ്യുതി പ്രസരണം, വിതരണം, ഈ മേഖലകളിലെ സുരക്ഷ തുടങ്ങിയവയിൽ കഴിവുകൾ വികസിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കും.