ഗുരുധർമ്മ പ്രചരണ സഭ ജാതി നാശിനി യാത്ര ഇന്ന് 

Monday 17 March 2025 2:47 AM IST
sivagiri

ശിവഗിരി :ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് ജാതി നാശിനി യാത്ര നടത്തും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സഭാ സെക്രട്ടറി സ്വാമി അസംഗനന്ദഗിരി , സ്വാമി അംബികാനന്ദ,സ്വാമി അദ്വൈതാനന്ദ തീർത്ഥ ,സ്വാമി ദിവ്യാനന്ദഗിരി ,സഭാരജിസ്ട്രാർ കെ.ടി .സുകുമാരൻ , ചിഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, പി.ആർ.ഒ ഡോ.സനൽകുമാർ , പുത്തൂർ ശോഭനൻ, ചന്ദ്രൻ പുളിങ്കുന്ന്, യുവജന സഭാ ചെയർമാൻ രാജേഷ് സഹദേവൻ, കൺവീനർ അഡ്വ.സുബിത്ത് . എസ്. ദാസ് , മാതൃസഭാ പ്രസിഡന്റ് ഡോ. അനിതാ ശങ്കർ, സെക്രട്ടറി ശ്രീജ തുടങ്ങിയവർ സംസാരിക്കും.

ദേവസ്വം ബോർഡ് നിയമിച്ച ഈഴവ സമുദായക്കാരനായ കഴകം ജീവനക്കാരനെ ജാതിപ്പേര് പറഞ്ഞ് അധിഷേപിച്ചതിനും, കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ദേവസ്വം ഭരണ സമിതിയുടെയും തന്ത്രിമാരുടെയും നീക്കത്തിനുമെതിരെയാണ് ജാതി നാശിനി യാത്ര. ഗുരുദർശന വിശ്വാസികളെല്ലാം യാത്രയിൽ പങ്കെടുക്കണമെന്ന് സ്വാമി അസംഗനന്ദഗിരി അറിയിച്ചു.