ഐ.എം.എ ക്യാൻസർ പ്രതിരോധ പരിപാടി ADVT MUST
തിരുവനന്തപുരം: ഗർഭാശയ ക്യാൻസർ തടയുന്നതിനും വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഐ.എം.എ സൗഖ്യം മാധവം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഐ.എം.എ ദേശീയ ഉപാദ്ധ്യക്ഷൻ ഡോ.അലക്സ് ഫ്രാങ്ക്‌ളിൻ നിർവഹിച്ചു. മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രവുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ. അനുപമ പദ്ധതി അവതരിപ്പിച്ചു. ഡോ. പ്രേം കിരൺ,ഡോ. ഇന്ദിര അമ്മ,ഡോ.റെജി ജോസ്,ഡോ.കീർത്തി സുരേഷ്,എസ്.കൃഷ്ണൻകുട്ടി നായർ,ഡോ.അരുൺ ശങ്കർ,ഡോ. അനിൽ കുമാർ,ഡോ.വിജയകുമാർ,ഡോ. ചാന്ദിനി ദേവി,ഡോ. ലീനാരത്നം, ഡോ.ജയകുമാർ,മാധവകവി കേന്ദ്രം ഭാരവാഹികളായ അനിൽകുമാർ,ശ്രീരഞ്ജിനി,നീതു ശ്രീകുമാർ,വനജകുമാരി,ഐ.എം.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.മോഹനൻ നായർ,മാധവകവി കേന്ദ്രം സെക്രട്ടറി ബി.സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.