സ്‌നേഹസംഗമം
Monday 17 March 2025 2:02 AM IST
വളാഞ്ചേരി: ഇൻഫിനിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഇഫ്താർ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ഷുഹൈബ് വാഫി മങ്കേരി ഇഫ്താർ സ്‌നേഹ സന്ദേശം നൽകി. വളാഞ്ചേരി ഐ.എം.എ പ്രസിഡന്റ് ഡോ. എൻ മുഹമ്മദലി,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, വളാഞ്ചേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വളാഞ്ചേരി ചെഗുവേര ഫോറം ചീഫ് കോ ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ ഐ.എം.എ വളാഞ്ചേരി സെക്രട്ടറി ഡോ. കെ.ടി.റിയാസ്, വാർഡ് കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ,സിദ്ദിഖ് ഹാജി തുടങ്ങിയവർ സംസാരിച്ചു