ഹർമന്റെ മുംബയ് ഇൻഫോ

Monday 17 March 2025 6:28 AM IST

മും​ബ​യ്:​ ​വ​നി​താ​ ​പ്രീ​മി​യ​ർ​ ​ലീ​ഗി​ന്റെ​ ​ഇ​തു​വ​രെ​ ​ന​ട​ന്ന​ ​മൂ​ന്ന്എ​ഡി​ഷ​നു​ക​ളി​ൽ​ ​ര​ണ്ടി​ലും​ ​മും​ബ​യ്‌​ ​ഇ​ന്ത്യ​ൻ​സി​നെ​ ​ചാ​മ്പ്യ​ൻ​മാ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ് ​ഹ​ർ​മ്മ​ൻ​പ്രീ​ത് ​കൗ​ർ​ ​എ​ന്ന​ ​ക്യാ​പ്‌​ട​ൻ.​ഇ​ത്ത​വ​ണ​ ​ഫൈ​ന​ലി​ൽ​ ​ഡ​ൽ​ഹി​ ​ക്യാ​പി​റ്റ​ൽ​സി​നെ​തി​രെ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്‌​ത​ ​മും​ബ​‌​യ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​ആ​യി​രി​ക്കെ​ ​ക്രീ​സി​ലെ​ത്തി​ ​ക്യാ​പ്ട​ന്റെ​ ​ഇ​ന്നിം​‌​ഗ്‌​സു​മാ​യി​ ​ടീ​മി​നെ​ ​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു​ ​ഹ​ർ​മ്മ​ൻ.​ 4.3​ ​ഓ​വ​റി​ൽ​ ​മും​ബ​യ് 14​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രി​ക്കു​മ്പോ​ൾ​ ​ക്രീ​സി​ലെ​ത്തി​ 44​​​ ​​​പ​​​ന്തി​​​ൽ​ 9​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​​​ 66​ ​റ​ൺ​സ് ​നേ​ടി​യ​ ​ഹ​ർ​മ്മ​നാ​ണ് ​ടീ​മി​നെ​ ​പൊ​രു​താ​വു​ന്ന​ ​സ്കോ​റി​ലെ​ത്തി​ച്ച​ത്.ഫൈ​ന​ലി​ലെ​ ​താ​ര​വും​ ​ഹ​ർ​മ്മ​ൻ​ ​ത​ന്നെ. മും​ബ​യ് ​ഉ​യ​ർ​ത്തി​യ​ 150​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്ന​ ​ഡ​ൽ​ഹി​യെ​ 20​ ​ഓ​വ​റി​ൽ​ 141​/9​ൽ​ ​ഒ​തു​ക്കി​യാ​ണ് ​ഹർമ്മനും സംഘവും ​കി​രീ​ടം​ ​ഉ​യ​ർ​ത്തി​യ​ത്.


അവാർഡുകൾ
ചാ​മ്പ്യ​ൻ​മാർ(6​കോ​ടി​ ​രൂ​പ​)​ ​-​ ​മും​ബ​യ്
റ​ണ്ണ​റ​പ്പ് ​(3​ ​കോ​ടി​ ​രൂ​പ​)​ ​-​ഡ​ൽ​ഹി
എ​മേ​ർ​ജിം​ഗ് ​പ്ലെ​യ​ർ​ ​(5​ ​ല​ക്ഷം​ ​രൂ​പ​)​-​അ​മ​ൻ​ജോ​ത്ത് ​കൗ​ർ​ ​(​മും​ബ​യ്)
ടൂ​ർ​ണ​മെ​ന്റി​ലെ​ ​താ​രം(5​ ​ല​ക്ഷം​)​ ​-​ ​നാ​റ്റ് ​സ്‌​കൈ​വ​ർ​ ​(​മും​ബ​യ്)
ഓ​റ​ഞ്ച് ​ക്യാ​പ്പ്(5​ ​ല​ക്ഷം​)​ ​-​ ​നാ​റ്റ് ​സ്‌​കൈ​വ​ർ​ ​(​മും​ബ​യ്)
പ​ർ​പ്പി​ൾ​ ​ക്യാ​പ്പ് ​(5​ ​ല​ക്ഷം​)​-​അ​മേ​ലി​യ​ ​കെ​ർ​ ​(​മും​ബ​യ്)
മോ​സ്റ്റ് ​സി​ക്സ് ​(5​ല​ക്ഷം​)​-​ ​ആ​ഷ് ​ഗാ​ർ​ഡ്‌​നർ (ഗുജറാത്ത്)​
ബെ​സ്റ്റ് ​സ്‌​ട്രൈ​ക്ക് ​റേ​റ്റ് ​(​ 5​ല​ക്ഷം​)​-​ഷി​ന​ലെ​ ​ഹെ​ന്റി​ ​(​യു.​പി)
ക്യാ​ച്ച് ​ഓ​ഫ് ​ദി​ ​സീ​സ​ൺ​ ​(​ 5​ല​ക്ഷം​)​ ​-​ ​അ​ന്ന​ബെ​ൽ​ ​(​ഡ​ൽ​ഹി)
ഡോ​ട്ട് ​ബോ​ൾ​സ് ​(​ 5​ല​ക്ഷം​)​-​ ​ഷ​ബ്‌​നം​ ​ഇ​സ്‌​മ​യി​ൽ​ ​(​മും​ബ​യ്)
ഫെ​യ​ർ​പ്ലേ​ ​(​ 5​ല​ക്ഷം​)​-​ ​ഗു​ജ​റാ​ത്ത്