28ന് പരശുറാം തിരുവനന്തപുരം വരെ മാത്രം
Tuesday 18 March 2025 4:04 AM IST
തിരുവനന്തപുരം:നെയ്യാറ്റിൻകര മുതൽ പാറശ്ശാലവരെയുള്ള റെയിൽവേ ട്രാക്കിൽ ഗിർഡർ മാറ്റിയിടുന്നതിനാൽ 28ന് മംഗലാപുരത്തുനിന്ന് വരുന്ന പരശുറാം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ മടക്ക സർവ്വീസും നടത്തും. ചെന്നൈയിൽ നിന്ന് 28ന് ഗുരുവായൂരിലേക്കുള്ള എക്സ്പ്രസ് നാഗർകോവിൽ ടൗൺ യാത്ര അവസാനിപ്പിച്ച് 29ന് അവിടെ നിന്ന് തന്നെ മടക്ക സർവ്വീസും നടത്തും.കൂടാതെ 28ന് മധുരയിൽ നിന്ന് പുനലൂരിലേക്കുള്ള എക്സ്പ്രസ് 30മിനിറ്റ് വൈകിയായിരിക്കും പുറപ്പെടുക. 29ന് കൊച്ചുവേളിയിൽ നിന്ന് നാഗർകോവിലിലേക്കുള്ള പാസഞ്ചർ 30മിനിറ്റും നാഗർകോവിലിൽ നിന്ന് കൊല്ലത്തേക്കുള്ള പാസഞ്ചർ 20മിനിറ്റ് വീതവും 28ന് ഗുരുവായൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എക്സ്പ്രസ് 1.10മണിക്കൂർ വീതവും എല്ലാ സ്റ്റേഷനുകളിലും വൈകുമെന്നും റെയിൽവേ അറിയിച്ചു.