കടയ്ക്കലിൽ ഉത്സവത്തിന് വിപ്ലവഗാനം: ഉപദേശകസമിതി പിരിച്ചുവിടണമെന്ന് ഹർജി

Tuesday 18 March 2025 1:17 AM IST

കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികൾ പ്രദ‌ർശിപ്പിക്കുകയും വിപ്ലവഗാനം പാടുകയും ചെയ്ത സംഭവത്തിൽ ഉപദേശക സമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

ഉത്സവനടത്തിപ്പിന്റെയും ഉത്തരവാദിത്വമുള്ള ഉപദേശക സമിതിക്ക് വഴിപാടിനെ രാഷ്ട്രീയവത്കരിച്ചതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഇത്തരം പ്രവണതകൾ വ്യാപകമാകാതിരിക്കാൻ കർശന നടപടി അനിവാര്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.