അക്വാബിസ് സെമിനാർ

Wednesday 19 March 2025 12:15 AM IST

കൊച്ചി: കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ സിഫ്‌റ്റിലെ സോണൽ ടെക്‌നോളജി മാനേജ്‌മെന്റ് അഗ്രിബിസിനസ് ഇൻകുബേഷൻ സെന്റർ സംരംഭകത്വ സാദ്ധ്യതകൾ വികസിപ്പിക്കാൻ 'അക്വാബിസ് 2.0' സൗജന്യ സംരംഭക സെമിനാർ സംഘടിപ്പിച്ചു. സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് എക്‌സിക്യുട്ടീവ് ഡോ. ബിജയ് കുമാർ ബെഹ്‌റ മുഖ്യാതിഥിയായി.

ഡോ. തരുൺ ശ്രീധർ വിശിഷ്ടാതിഥിയായി. സംരംഭകരായ നിഖിൽ ദേവ്, മുഹമ്മദ് ഷെരീഫ്, സരിൻ ഗൗർമെറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ഡയറക്ടറുമായ സൗരവ് പി. സതീഷ് എന്നിവർ സംസാരിച്ചു. വിവിധ ധാരണാപത്രങ്ങളും ചടങ്ങിൽ ഒപ്പിട്ടു.