കൗൺസിൽ അജണ്ട: യു.ഡി.എഫ് വിയോജിപ്പ്

Tuesday 18 March 2025 6:43 PM IST

കൊച്ചി: തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപം കാലങ്ങളായി നിർമ്മിക്കുമെന്ന് പറയുന്ന ബസ് ടെർമിനലിന് ഡി.പി.ആർ തയ്യാറാക്കാൻ സ്വാകാര്യ ഏജൻസിക്ക് അനുമതി നല്കാനുള്ള കൗൺസിൽ അജണ്ടയിൽ വിയോജിപ്പ് രേഖപ്പെടുത്തി യു.ഡി.എഫ്. സർക്കാരിന് അപേക്ഷ കൊടുത്ത് തീരുമാനം വരുന്നതിന് മുമ്പ് സ്വകാര്യ ഏജൻസിക്ക് രണ്ടു കോടിയിലേറെ തുകയ്ക്ക് ഡി.പി.ആർ തയ്യാറാക്കുന്നതിന് കൗൺസിൽ യോഗത്തിൽ വന്ന അജണ്ട അഴിമതിയാണന്നും യു.ഡി.എഫ് ആരോപിച്ചു. കഴിഞ്ഞ 40 വർഷമായി ബസ് ടെർമിനൽ നിർമ്മാണം ബഡ്ജറ്റിൽ ആവർത്തിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത യു.ഡി.എഫ് അംഗങ്ങളായ കെ.വി. സാജു, പി.ബി. സതീശൻ, റോയി തിരുവാങ്കുളം എന്നിവർ പറഞ്ഞു.