'വഖഫ് ഭൂമി: പ്രശ്ന പരിഹാരം വേണം'
Tuesday 18 March 2025 7:09 PM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ നിയോഗിച്ച സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ പ്രവർത്തനം ഹൈക്കോടതി റദ്ദ് ചെയ്ത സാഹചര്യത്തിൽ അപ്പീലിന് പോകുന്നതിന് പകരം പ്രശ്‌ന പരിഹാരത്തിന് സർക്കാർ മന്നോട്ട് വരണമെന്ന് വഖഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മുനമ്പത്തെ വഖഫ് ഭൂമി അളന്ന് തിട്ടപ്പെടുത്തണം. കൈയേറ്റങ്ങൾ, റവന്യൂ പുറമ്പോക്ക് എത്ര എന്നിവ വസ്തുതാപരമായി പരിശോധിച്ച് തുടർനടപടിയിലേക്ക് സർക്കാർ നീങ്ങണം. വാർത്താ സമ്മേളനത്തിൽ എം.എം ബാവാ മൗലവി, ഷെരീഫ് പുത്തൻപുര, സലാം വാഴക്കാല, ടി.എ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.