കേരള കോൺ. (എം) മലയോര ജാഥ
Tuesday 18 March 2025 7:24 PM IST
കൊച്ചി: കേരള കോൺഗ്രസ് (എം) മലയോര ജാഥ 20, 21, 22 തീയതികളിൽ നടക്കും. വനം വന്യജീവി സംരക്ഷണ നിയമം ദേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 27ന് ഡൽഹിയിൽ കേരള കോൺഗ്രസ് (എം) എം.എൽ.എമാരുടെ നേതൃത്വത്തിൽ നടത്തുന്ന ധർണയ്ക്ക് മന്നോടിയായാണ് ജാഥ. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് നേതൃത്വം നൽകും. 20ന് രാവിലെ 7.30ന് അങ്കമാലി ടൗണിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഡോ.സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ കോതമംഗലം കണ്ണക്കടയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വി.വി. ജോഷി ഉദ്ഘാടനം ചെയ്യും. 22ന് പൂയംകുട്ടിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ജോസി പി. തോമസ് ഉദ്ഘാടനം ചെയ്യും.