ഉത്പന്ന വിപണന മേള

Wednesday 19 March 2025 12:13 AM IST

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ മഹാരാജാസ് കോളേജിൽ നടപ്പിലാക്കിയ ഏൺ വൈൽ യു ലേൺ പദ്ധതികളുടെ ഉത്പന്ന വിപണന മേളയും മികച്ച പ്രവർത്തനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നാളെ രാവിലെ രാവിലെ 10ന് നടക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. ഷജില ബീവി ഉദ്ഘാടനം ചെയ്യും. എം.ജി. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവും വൈസ് പ്രിൻസിപ്പലുമായ ഡോ. സുജ ടി.വി. അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കിഴിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും വരുമാനവും എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് എൺ വൈൽ യു ലേൺ.