ഫ്ലാഷ് മോബ് നടത്തി

Wednesday 19 March 2025 1:07 AM IST
'ലഹരി വേണ്ട, ലഹള വേണ്ട' എന്ന മുദ്രാവാക്യം ഉയർത്തി ' ലാലാ' എന്ന പേരിൽ നടത്തിയ ഫ്ലാഷ് മോബ്.

പട്ടാമ്പി: കൊപ്പം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ജെ.സി.ഐ കൊപ്പം യൂണിറ്റുമായി സഹകരിച്ച് 'ലഹരി വേണ്ട, ലഹള വേണ്ട' മുദ്രാവാക്യം ഉയർത്തി 'ലാലാ' എന്ന പേരിൽ ഫ്ലാഷ് മോബ് നടത്തി. മുളയങ്കാവ് യു.പി സ്‌കൂൾ, മണ്ണേങ്കോട് യു.പി സ്‌കൂൾ, രായിരനെല്ലൂർ യു.പി സ്‌കൂൾ, ആമയൂർ യു.പി സ്‌കൂൾ, വിളയൂർ സെന്റർ, കൊപ്പം ടൗൺ എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് നടത്തിയത്. സമാപനയോഗം കൊപ്പം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.ആർ.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലായി വിളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.ബേബിഗിരിജ, വൈസ് പ്രസിഡന്റ് കെ.പി.നൗഫൽ, പി.വാസുദേവൻ, കെ.ടി.ജലജ, എം.മിനി, സി.സിന്ധു തുടങ്ങിയവർ സംസാരിച്ചു.