വെമ്പല്ലൂർ കുമ്മാട്ടി
Wednesday 19 March 2025 1:09 AM IST
കൊടുവായൂർ: വെമ്പല്ലൂർ മരുതി ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിന് കൊടിയേറി. 23 നാണ് കുമ്മാട്ടി ഉത്സവം. കൊടിയേറ്റ ദിവസം ക്ഷേത്രത്തിൽ ഗണപതി ഹോമം, ഉപദേവന്മാർക്കു പൂജ എന്നിവ നടന്നു. രാവിലെ മുതൽ വൈകിട്ട് വരെ അഖണ്ഡനാമജപവും ഉണ്ടായി. വൈകിട്ടു കൊടിമുള എഴുന്നള്ളത്തിനു ശേഷം കൂറയിട്ടു. നിറമാല, ദീപാരാധന എന്നിവയും ഉണ്ടായി. രാമാവതാര കഥ പറയുന്ന തോൽപാവക്കൂത്തിനും തുടക്കമായി. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തോൽപാവ കൂത്ത് പുതുശ്ശേരി കൊളയക്കാട് പഴണിയപ്പ പുലവരും സംഘവുമാണ് അവതരിപ്പിക്കുന്നത്.