ലഹരിക്കെതിരെ പ്രചാരണം തുടങ്ങി
Wednesday 19 March 2025 12:02 AM IST
രാമനാട്ടുകര: വൈദ്യരങ്ങാടി മേഖല ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ പ്രചാരണം വൈദ്യരങ്ങാടി പള്ളി അംഗണത്തിൽ രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്. അനൂപ് ബോധവത്ക്കരണ സന്ദേശം നൽകി.സമിതി ചെയർമാൻ പി. എം വേണു ഗോപാൽ അദ്ധ്യക്ഷത വഹിച്ചു, ഡിവിഷൻ കൗൺസിലർമാരായ കെ. സലീം, സാദിഖ് പൂവഞ്ചേരി, ബിന്ദു അറുമുഖൻ, ലളിത, വൈദ്യരങ്ങാടി മഹല്ല് പ്രസിഡന്റ് അലവികുട്ടി കള്ളിയൻ, പാച്ചീരി സൈതലവി, അറക്കൽ കോയസൻ കോയ എന്നിവർ പ്രസംഗിച്ചു. കൺവീനവർ ഷാഹുൽ ഹമീദ് എം. പി സ്വാഗതവും ലത്തീഫ് കള്ളിയൻ നന്ദിയും പറഞ്ഞു.